പെർത്ത് : ചലച്ചിത്ര പിന്നണി ഗായകൻ, സംഗീത സംവിധായകൻ, നിർമ്മാതാവ്, അവതാരകൻ എന്നിങ്ങനെ ഒട്ടനവധി മേഖലകളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള നമ്മുടെയൊക്കെ പ്രിയപ്പെട്ട എംജി യുടെ നേതൃത്വത്തിൽ പെർത്തിൽ മെയ് 18 ന് സംഗീത നിഷ അരങ്ങേറുകയാണ്.
ശ്രീരാഗം 2024 എന്ന പരിപാടിയിൽ ശ്രീ എം ജി ശ്രീകുമാറിനോടൊപ്പം വേദി പങ്കിടുന്നത് സംഗീത മേഖലയിലെ നിറസാന്നിധ്യങ്ങളായ മൃദുല വാരിയർ, റഹ്മാൻ, അനൂപ് കൂവളം, കൂടാതെ നമ്മുടെ സ്വന്തം കുട്ടിപ്പാട്ടുകാരി മിയ എന്നിവരാണ്. സംഗീതത്തോടൊപ്പം സ്റ്റാൻഡ് കോമഡിയുമായി അശ്വന്തും പരിപാടിക്ക് മാറ്റുകൂട്ടുന്നതായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞുക്കൊണ്ടിരിക്കുകയാണെന്നും നേരം ഒട്ടും കളയാതെ നിങ്ങളുടെ ടിക്കറ്റുകൾ ഉടൻ തന്നെ ബുക്ക് ചെയ്യേണ്ടതാണെന്നും സംഘാടകർ അറിയിച്ചു.
Venue : CAREY BAPTIST AUDITORIUM
Date : SATURDAY 18 MAY – 2024
Time : 6PM ; DOORS OPEN 5.30PM
FOR TICKET ENQUIRES PLEASE CONTACT
VENU : 0405 900 320
THOMAS MATHEW : 043 000 6015