യുഎസ്, ആസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ വിജയകരമായ പരീക്ഷണത്തിന് ശേഷം തങ്ങളുടെ വെരിഫൈഡ് പ്രോഗ്രാം ഇന്ത്യയിലേക്കും വ്യാപിപ്പിച്ച് മെറ്റ.
ട്വിറ്റര്‍ ബ്ലൂ സബ്സ്ക്രിപ്ഷൻ പോലെ, ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്ക് നീല വെരിഫൈഡ് ബാഡ്ജും അധിക ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നതാണ് മെറ്റ വെരിഫൈഡ് സര്‍വീസ്.
പരമ്ബരാഗത ഡിജിറ്റല്‍ പരസ്യങ്ങള്‍ക്കപ്പുറം തങ്ങളുടെ വരുമാന മാര്‍ഗങ്ങള്‍ വൈവിധ്യവത്കരിക്കാനാണ് മെറ്റ പുതിയ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്. ആഗോള സാമ്ബത്തിക മാന്ദ്യവും ആപ്പിളിന്റെ iOS സ്വകാര്യതാ നയ മാറ്റങ്ങളും കാരണം 2022-ല്‍ മെറ്റ വലിയ തിരിച്ചടി നേരിട്ടിരുന്നു.
തുടക്കത്തില്‍, ഉയര്‍ന്ന പ്രതിമാസ സബ്സ്ക്രിപ്ഷൻ ചാര്‍ജായിരുന്നു മെറ്റ വെരിഫിക്കേഷൻ ബാഡ്ജിനായി ചാര്‍ജ് ചെയ്തിരുന്നത്, എന്നാലിപ്പോള്‍ ആൻഡ്രോയിഡിലും ഐഒഎസിലും പ്രതിമാസം 699 രൂപയായും വെബില്‍ 599 രൂപയായും ചാര്‍ജ് കുറച്ചിട്ടുണ്ട്. ‘ബ്ലൂ’ എന്ന പേരില്‍ ട്വിറ്റര്‍ സബ്സ്ക്രിപ്ഷൻ സേവനം ആരംഭിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്ക് തങ്ങളുടെ വെരിഫൈഡ് പ്രോഗ്രാം ആരംഭിക്കുന്നതും ഇന്ത്യയിലേക്കുള്ള വിപുലീകരിക്കുന്നതും.
മെറ്റാ വെരിഫൈഡ് ഉപയോക്താക്കള്‍ക്ക് വെരിഫിക്കേഷൻ ബാഡ്ജ്, സജീവമായ അക്കൗണ്ട് പരിരക്ഷണം, അക്കൗണ്ട് സപ്പോര്ട്ടിലേക്കുള്ള ആക്സസ് എന്നിവ ഉള്‍പ്പെടെ നിരവധി സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു. സ്ഥിരീകരണ പ്രക്രിയയ്ക്ക് ഉപയോക്താക്കള്‍ ഒരു സര്‍ക്കാര്‍ ഐഡി നല്‍കേണ്ടതുണ്ട്, ഇത് Instagram, Facebook അക്കൗണ്ടുകള്‍ക്കും ബാധകമാണ്. അക്കൗണ്ട് സപ്പോര്‍ട്ട് നിലവില്‍ ഇംഗ്ലീഷില്‍ മാത്രമേ ലഭ്യമാവൂ, ഭാവിയില്‍ ഇത് ഹിന്ദിയിലേക്ക് വ്യാപിപ്പിക്കാൻ മെറ്റ പദ്ധതിയിടുന്നു. താല്‍പ്പര്യമുള്ള ഉപയോക്താക്കള്‍ക്ക് സേവനത്തിന്റെ വെബ് പതിപ്പിനായുള്ള വെയിറ്റ്ലിസ്റ്റില്‍ ചേരാം.
ട്വിറ്ററില്‍ നിന്ന് വ്യത്യസ്തമായി, മെറ്റയുടെ സോഷ്യല്‍ മീഡിയയില്‍ ലെഗസി ബാഡ്ജുകളുള്ള സെലിബ്രിറ്റികള്‍ക്കും ഇൻഫ്ലുവൻസര്‍മാര്‍ക്കും അവ നഷ്ടപ്പെടില്ല. ആള്‍മാറാട്ടത്തിന് കൂടുതല്‍ സാധ്യതയുള്ളതിനാലാണിത്. ബ്ലൂ ടിക് ബാഡ്ജ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് പണമടച്ച് അത് നേടാം എന്ന് മാത്രം. ഒന്നിലധികം രാജ്യങ്ങളില്‍ നേരത്തെ നടത്തിയ പരിശോധനയില്‍ നിന്നുള്ള പോസിറ്റീവ് ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലേക്കുള്ള വിപുലീകരണമെന്ന് മെറ്റാ പറഞ്ഞു.
മെറ്റാ വെരിഫൈഡിന് യോഗ്യത നേടുന്നതിന്, അക്കൗണ്ടുകള്‍ ഏറ്റവും കുറഞ്ഞ പ്രവര്‍ത്തന ആവശ്യകതകള്‍ പാലിക്കുകയും ഉപയോക്താക്കള്‍ 18 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരോ ആയിരിക്കണമെന്നുണ്ട്. ചില ഉപയോക്താക്കള്‍ക്ക് പ്രാമാണീകരണത്തിനായി ഒരു സെല്‍ഫി വീഡിയോ നല്‍കേണ്ടി വന്നേക്കാം. നിലവില്‍, മെറ്റാ വെരിഫൈഡിന് അപേക്ഷിക്കാൻ ബിസിനസുകള്‍ക്ക് യോഗ്യതയില്ല.