മെൽബൺ: സെൻറ് ജോർജ്ജ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ചിൽ 2023 – 24 വർഷത്തേക്കുള്ള ഇടവക ഭരണസമിതി ചുമതലയേറ്റു. ഇടവക സെക്രട്ടറി ബോസ് ജോസ്, കൈക്കാരൻ ഷിബു കോലാപ്പിള്ളിൽ, വൈസ് പ്രെസിഡെന്റ് രാജൻ മാണി, ജോയിന്റ് സെക്രട്ടറി കുരിയൻ തോമസ്, ജോയിന്റ് ട്രസ്റ്റി എൽദോ പോൾ എന്നിവരും കമ്മിറ്റി അംഗങ്ങളായി നിഷാ പോൾ, ബെൽജോ ജോയ്, സാജു പൗലോസ്, നിപുൾ ജോണി,ലാലു പീറ്റർ, ഷാജി പോൾ, Ex- Officio സജി പോൾ, ജെറി ചെറിയാൻ എന്നിവരും ചുമതലയേറ്റു.
ഇടവക വികാരി ഫാ. പ്രവീൺ കോടിയാട്ടിൽ സഹവികാരി ഫാ. ഡെന്നിസ് കോലാശ്ശേരിലിന്റെയും സാന്നിധ്യത്തിലാണ് ചുമതലയേറ്റത്. വിവിധ ആത്മീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലേക്ക് ഇടവക പൊതുയോഗം തിരഞ്ഞെടുത്തവരും ഇടവക ഭരണസമിതി യോടൊപ്പം പ്രവർത്തനമാരംഭിച്ചു.