മെൽബൺ: മെൽബണിന്റെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്തുള്ള മാംബോറിനിലെ ഒരു പാർക്കിൽ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തിയ കേസിൽ പ്രതിയെ കോടതിയിൽ ഹാജാരാക്കി. 36കാരനായ അൻമോൾ ബജ്വ കൊല്ലപ്പെട്ട കേസിലാണ് 31 കാരനായ ഇഷ്ത്പാൽ സിങ്ങിനെ കോടതിയിൽ ഹാജരാക്കിയത്.
ബുധനാഴ്ച മെൽബൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതി കുറ്റം സമ്മതിച്ചിട്ടില്ല. തന്റെ കക്ഷിയെ ആദ്യമായാണ് കസ്റ്റഡിയിൽ എടുക്കുന്നതെന്നും അദ്ദേഹം വിഷാദരോഗ മരുന്നുകൾ കഴിക്കുന്നുണ്ടെന്നും അഭിഭാഷകൻ മൈക്കൽ ഹരലംബസ് മജിസ്ട്രേറ്റ് മാത്യു പറഞ്ഞു. മേയ് 23ന് കേസ് വീണ്ടും കോടതിയിൽ എത്തുന്നതുവരെ ഇഷ്ത്പാൽ സിങ്ങിനെ കസ്റ്റഡിയിൽ വിട്ടു.
ബജ്വയുടെ ഭാര്യയെയും കുട്ടികളെയും സഹായിക്കുന്നതിനായി ഓൺലൈനിൽ ഫണ്ട് റൈസർ ആരംഭിച്ചിട്ടുണ്ട്.