മെൽബൺ: മെൽബൺ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷം ഗ്രീൻസ്ബറോയിലെ സെർബിയൻ ചർച്ച് ഹാളിൽ വച്ച് സെപ്റ്റംബർ 14 ന് നടന്നു. മിനിസ്റ്റർ ലിലി ഡി ആംബ്രൊസിയൊ, ലോറൻ കതാജ് എംപി എന്നിവർ മുഖ്യ അതിഥികളായി പങ്കെടുത്ത ഈ പരിപാടിയിൽ മലയാളി കലകളുടെയും സംസ്കാരത്തിന്റെയും ഒരു ഉത്സവമായിരുന്നു.
സെലിബ്രിറ്റി പ്ലേബാക്ക് സിങ്കർ ലക്ഷ്മി ജയന്റെ മ്യൂസിക് ഷോ പരിപാടിക്ക് മാറ്റ് കൂട്ടിയപ്പോൾ, അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികളും പ്രേക്ഷകരെ ആകർഷിച്ചു. ഓണസദ്യ, ഓണപ്പൂക്കളം, പുലികളി, ചെണ്ടമേളം, തിരുവാതിര എന്നിവയും പരിപാടിയുടെ ഭാഗമായിരുന്നു.
കൊട്ടിക്കയറിയ ചെണ്ടമേളത്തിനൊപ്പം മിനിസ്റ്റർ ലിലിയും, ലോറൻ എംപിയും താളം പിടിച്ച് ചുവടു വച്ചത് വേറിട്ട കാഴ്ചയായിരുന്നു. അസോസിയേഷൻ ചെയർമാൻ നോബി ഫിലിപ്പ്, പ്രസിഡന്റ് സുബിൻ ജോസഫ്, സെക്രട്ടറി ജമുന ജേക്കബ്, ട്രഷറർ സോജു വർഗീസ്, വൈസ് പ്രസിഡന്റ് ഹണി ജേക്കബ്, ജോയിന്റ് സെക്രട്ടറി രഞ്ജിത് ജേക്കബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പരിപാടിയുടെ പ്രധാന സ്പോൺസർമാരെ ആദരിക്കുന്ന ചടങ്ങും പൊതു മീറ്റിങ്ങിൽ നടത്തപ്പെട്ടു.