മെൽബൺ : മെൽബണിലെ ഡാൻഡിനോങ് ആർട്സ് ക്ലബ്ബ് (DAC) ഒരു അവിസ്മരണീയമായ ദിവസത്തിന് തയ്യാറെടുക്കുകയാണ്. നവംബർ 9 ന്, ശനിയാഴ്ച, ‘കാർണിവൽ 2024’ എന്ന പേരിൽ ഒരു വലിയ കുടുംബ വിനോദ പരിപാടി സംഘടിപ്പിക്കുന്നു.
ഈ ദിവസം, എല്ലാ പ്രായക്കാർക്കും ആസ്വദിക്കാവുന്ന നിരവധി ആകർഷണങ്ങളാണ്ഒ സംഘാടകർ ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്ക് ജമ്പിംഗ് കാസിൽ, ഫേസ് പെയിന്റിംഗ് എന്നിവയിൽ മുഴുകാം. കായിക പ്രേമികൾക്ക് വിവിധ മത്സരങ്ങൾ ആസ്വദിക്കാം, രുചികരമായ ഭക്ഷണങ്ങൾ രുചിക്കാം . എല്ലാംകൊണ്ടും മെൽബൺ മലയാളികൾക്ക് ഒരു ഉത്സവമായി ആഘോഷിക്കാൻ ഒരു കാർണിവൽ ,അതും തികച്ചും സൗജന്യമായി.
ഏതൊരു കായിക പ്രേമികളെയും ആവേശത്തിന്റെ കൊടുമുടിയിലേക്ക് എത്തിക്കാനുതകുന്ന ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വടംവലി ടീമുകൾ തമ്മിലുള്ള ആവേശകരമായ മത്സരങ്ങളും, മെൽബണിലെ ഏറ്റവും വലിയ വോളിബോൾ ടൂർണമെന്റും ഈ ദിവസം നടക്കും.
കലാപ്രേമികൾക്കും ഈ ദിവസം ഒരു വിരുന്നാണ്. ‘തെക്കൻ റവൊല്യൂഷൻസ്’ അവതരിപ്പിക്കുന്ന ഗാനസന്ധ്യയും, മെൽബണിലെ പ്രമുഖ ഡാൻസ് ടീമുകളുടെ അതിമനോഹരമായ പ്രകടനങ്ങളും കാണികളെ ആനന്ദത്തിൽ ആറാടിക്കുമെന്ന് സംഘാടകർ ഉറപ്പ് തരുന്നു. ഇതെല്ലാം ആസ്വദിക്കുന്നതിന് യാതൊരു വിധ പ്രവേശന ഫീസും ഈടാക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.
ഈ വൈവിധ്യമാർന്ന പരിപാടികൾക്കൊപ്പം, സ്വാദിഷ്ടമായ ഭക്ഷണങ്ങൾ വാഗ്ദാനം ചെയ്യുന്ന നിരവധി ഫുഡ് സ്റ്റാളുകളും ഉണ്ടാകും. പ്രവേശനം പൂർണമായും സൗജന്യമായ ഈ കാർണിവലിൽ ഭാഗമാകാൻ എല്ലാവരെയും ഹൃദ്യമായി ക്ഷണിക്കുന്നു. കുടുംബത്തോടൊപ്പം അല്ലെങ്കിൽ സുഹൃത്തുക്കളോടൊപ്പം വന്ന് ഈ അവിസ്മരണീയമായ ദിവസം ആഘോഷിക്കാൻ സംഘാടകർ അഭ്യർത്ഥിക്കുന്നു.
കാർണിവൽ : നവംബർ 9, ശനിയാഴ്ച സമയം: രാവിലെ 9 മണി മുതൽ വൈകിട്ട് 10 മണി വരെ സ്ഥലം: സെന്റ്. ജോൺസ് കോളേജ്, ഡാൻഡിനോങ്
കൂടുതൽ വിവരങ്ങൾക്ക്:
വിനോദ് – 0425007704
ബിന്നി – 0415671426
ജെയ്‌സൺ – 0435844721
ജിതേഷ് – 0481 351 155