ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (ഇഐയു) പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും താമസയോഗ്യമായ പത്ത് നഗരങ്ങളുടെ പട്ടികൽ മെൽബണും സിഡ്നിയും ഉൾപ്പെട്ടു. ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഡെന്മാർക്കിലെ കോപ്പൻഹേഗൻ രണ്ടാം സ്ഥാനത്തുണ്ട്. പട്ടികയിൽ മൂന്നും നാലും സ്ഥാനങ്ങളിൽ ഓസ്ട്രേലിയയിലെ മെൽബണും സിഡ്നിയുമാണ്.
ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സ്ഥിരത, അടിസ്ഥാന സൗകര്യം, പരിസ്ഥിതി എന്നിവയുൾപ്പെടെ നിരവധി സുപ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് നഗരങ്ങളെ റാങ്ക് ചെയ്തിരിക്കുന്നത്. എല്ലാ വർഷവും ഇഐയു ഗ്ലോബൽ ലൈവബിലിറ്റി സൂചിക പുറത്തിറക്കാറുണ്ട്.
മൊത്തം 173 നഗരങ്ങളുടെ പേരുകൾ അടങ്ങിയ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള അഞ്ച് നഗരങ്ങളും സ്ഥാനം പിടിച്ചു. വിവിധ ഘടകങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ന്യൂഡൽഹി, മുംബൈ എന്നിവ- 141ഉം, ചെന്നൈ 144, അഹമ്മദാബാദ്, ബംഗളൂരുഎന്നിവ യഥാക്രമം 147, 148 സ്ഥാനങ്ങളിലുമാണ് പട്ടികയിലുള്ളത്.