മെൽബൺ: ഓസ്ട്രേലിയയിലെ മെൽബൺ മാർത്തോമ്മാ ഇടവകയുടെ പുതിയ വർഷത്തെ ഭാരവാഹികളെ ഇടവക വികാരി റവ. ഷോജി വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ ഇടവക ജനറൽബോഡിയിൽ തെരഞ്ഞെടുത്തു.
ബിജു ജോർജ് (വൈസ് പ്രസിഡന്റ്), അനീഷ് ജോൺ (ഇടവക സെക്രട്ടറി), ദിയ എബ്രഹാം (അസിസ്റ്റന്റ് സെക്രട്ടറി), ഷിറിൽ വർഗീസ് (ട്രസ്റ്റീ), ഷിജോ തോമസ് (അക്കൗണ്ടന്റ് ) എന്നിവരെയും ലേ ലീഡർമാരായി ബിജു ജോൺ, ജോബി കെ. ബേബി, കുര്യൻ ജോർജ്, സൈജു സൈമൺ എന്നിവരെയും ഇടവകസംഘം തെരഞ്ഞെടുത്തു.
സംഘടന ഭാരവാഹികളായി ഷർമിള ജോർജ് (സൺഡേ സ്കൂൾ), റേയ്ച്ചൽ മാത്യൂസ് (യുവജനസഖ്യം), ജോർജ് തോമസ് (ലാലു) (സീനിയർസ് ഫെല്ലോഷിപ്പ്), ഐറിൻ എബ്രഹാം (സേവികാസംഘം), ബെന്നി തോമസ് (ഗായകസംഘം), സൈമൺ എബ്രഹാം (സജി) (കാരുണ്യ ഇടവകമിഷൻ) എന്നിവരെ തെരഞ്ഞെടുത്തു.ഏരിയ പ്രാർഥന ഭാരവാഹികളായി ജോർജ് ഫിലിപ്പ് (അജി) (നോർത്ത് എ), തോമസ് മാത്യു (നോർത്ത് ബി ), ബിജു ജോസഫ് (നോർത്ത് വെസ്റ്റ് ), ബിന്ദു ജോർജ് (സെൻട്രൽ എ), തോമസ് മാത്യു (ജോസ്) (സെൻട്രൽ ബി), ബ്ലെസി തോമസ് (സൗത്ത്) എന്നിവരെ തെരഞ്ഞെടുത്തു.
27 അംഗങ്ങളുള്ള മെൽബൺ മാർത്തോമാ ഇടവക എക്സിക്യൂട്ടീവ് കമ്മറ്റിയിൽ തോമസ് ജോസഫ് (രാജു) (ബിൽഡിംഗ് കൺവീനർ), അസംബ്ലി മെമ്പർമാരായ അശോക് ജേക്കബ്, റെക്സി നൈനാൻ, സെൻ തോമസ്, മണ്ഡലം മെമ്പർ വർഗീസ് ജോൺ എന്നിവരും അംഗങ്ങളാണ്.