ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ മരുന്നുകള്‍ക്കും കര്‍ശനമായ ഗുണപരിശോധന നടത്താനൊരുങ്ങി ഗാംബിയ.ജൂലായ് ഒന്നുമുതല്ക്കാണിത്.
ഇന്ത്യൻനിര്‍മിത ചുമമരുന്ന് കാരണം ഗാംബിയയിലും മറ്റുചില രാജ്യങ്ങളിലും കുട്ടികള്‍ മരിച്ചതായി പരാതിയുയര്‍ന്നിരുന്നു. ലോകാരോഗ്യസംഘടനയും ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇക്കാര്യത്തില്‍ സംശയം നീക്കാനുള്ള നടപടികളില്ലാത്തത് ഗാംബിയയില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടര്‍ന്നാണ് ജനങ്ങളുടെ സുരക്ഷ മുൻനിര്‍ത്തി ഇന്ത്യൻ മരുന്നുകള്‍ക്ക് കര്‍ശനപരിശോധന ഏര്‍പ്പെടുത്താൻ ഗാംബിയൻ അധികൃതര്‍ തീരുമാനിച്ചത്.
മുംബൈയിലെ ക്യുൻഡ്രോള് ലബോറട്ടറിക്കാണ് പരിശോധനയുടെ ചുമതല. ഗാംബിയയിലേക്ക് മരുന്നുകള്‍ കയറ്റുമതി ചെയ്യാൻ താത്പര്യമുള്ള കമ്ബനികള്‍ ഈ ലാബിന്റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടി സ്വീകരിക്കണം. അതിവേഗം വളരുന്ന ഇന്ത്യൻ ഔഷധവിപണിക്ക് തിരിച്ചടിയാണ് സംഭവം. ദരിദ്രരാജ്യമായ ഗാംബിയയില്‍ ഔഷധപരിശോധന നടത്താൻ പറ്റിയ കേന്ദ്രങ്ങളില്ല. ലോകാരോഗ്യസംഘടനയുടെ സഹായത്തോടെയുള്ള ലാബിന്റെ നിര്‍മാണം നടന്നുവരുകയാണ്.