മെൽബൺ: മെൽബൺ സെൻ്റ് അൽഫോൺസ സീറോ മലബാർ കത്തീഡ്രലിൽ ‘മാധ്യമ അവബോധം ക്രിസ്തീയ ജീവിതത്തിന് അനിവാര്യം’ എന്ന വിഷയത്തിൽ മാർച്ച് എട്ടിന് സെമിനാർ സംഘടിപ്പിക്കുന്നു.സെമിനാർ സീറോ മലബാർ മെൽബൺ രൂപത ബിഷപ്പ് മാർ ജോൺ പനംതോട്ടത്തിൽ ഉദ്ഘാടനം ചെയ്യും.
രാവിലെ 9.30ന് ബിഷപ്പ് മാർ ജോൺ പനംതോട്ടത്തിലിൻ്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്. തുടർന്ന് 10.30 മുതൽ കത്തീഡ്രൽ ഹാളിൽ ഉച്ചക്ക് ഒരു മണി വരെയായിരിക്കും സെമിനാർ നടക്കുക.
ആഗോളതലത്തിൽ ക്രൈസ്തവ സഭ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നനങ്ങളിലൊന്ന് വിശ്വാസ സമൂഹത്തിന്റെ മാധ്യമ അവബോധമില്ലായ്മയാണെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. സോഷ്യൽ മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയുമുള്ള ഫലപ്രദമായ ഇടപെടലുകൾ ആധുനിക കാലഘട്ടത്തിൽ വിശ്വാസം നിലനിർത്താൻ എങ്ങനെ സഹായകരമാകും എന്നതിനെക്കുറിച്ച് സെമിനാറിൽ അവബോധം നൽകും സാമൂഹിക മാധ്യമ രം ഗങ്ങളിലൂടെയുള്ള ചെറുത്തുനിൽപ്പും പ്രതികരണവും ഇക്കാലഘട്ടത്തിൽ എത്രമാത്രം അനിവാര്യമാണെന്നും സെമിനാർ ചർച്ച ചെയ്യും.