വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് ശൃംഖലകളിലൊന്നായ മക്ഡൊണാൾഡ് ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. മക്ഡൊണാൾഡ് എത്ര ജീവനക്കാരെ പിരിച്ചുവിടുമെന്ന് വ്യക്തമല്ല. പിരിച്ചുവിടലിനെക്കുറിച്ച് ജീവനക്കാരെ അറിയിക്കുന്നതിന് മുന്നോടിയായി യുഎസിലെ എല്ലാ ഓഫീസുകളും ഈ ആഴ്ച താൽക്കാലികമായി അടയ്ക്കുമെന്ന് മക്ഡൊണാൾഡ് അറിയിച്ചു.
തിങ്കൾ മുതൽ ബുധൻ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ കമ്പനി കഴിഞ്ഞയാഴ്ച ജീവനക്കാർക്ക് മെയിൽ അയച്ചിരുന്നു. അതേസമയം ഈ ആഴ്ച ഷെഡ്യൂൾ ചെയ്തിട്ടുള്ള എല്ലാ വ്യക്തിഗത മീറ്റിംഗുകളും റദ്ദാക്കാനും ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ചയോടെ പിരിച്ചുവിടൽ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.