പാരീസ്: വരുന്ന ഒരു വര്‍ഷം കൂടി ഫ്രഞ്ച് ക്ലബ് പിഎസ്ജിയില്‍ തുടരുമെന്ന് വ്യക്തമാക്കി സൂപ്പര്‍ താരം കിലിയൻ എംബപ്പെ.
എംബാപ്പെ തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്. ഈ സീസണില്‍ ഫ്രഞ്ച് സൂപ്പര്‍ താരം പാരീസ് വിടുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.2024 വരെ എംബാപ്പെയ്ക്കു പിഎസ്ജിയുമായി കരാര്‍ ഉണ്ട്. കരാര്‍ അവസാനിക്കുന്നതുവരെ പിഎസ്ജിയില്‍ തുടരുമെന്നും അതിനു ശേഷം ക്ലബ് വിടുമെന്നുമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു എംബാപ്പെയുടെ വെളിപ്പെടുത്തല്‍.