വിക്ടോറിയ : ഒരു ചിത്രത്തിന് ഒരായിരം കഥപറയാനുണ്ടാകും.കുഞ്ഞുമനസ്സിലെ ആശയങ്ങളെ കുരുന്നു കൈയ്യാൽ കുത്തി വരക്കാനും നിറം പിടിപ്പിക്കാനും മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ നേതൃത്വത്തിൽ
ഓഗസ്റ്റ് 24-ന് സ്പ്രിംഗ്വെയ്ൽ ടൗൺ ഹാളിൽ ഒരുക്കുന്നു “എൻ്റെ പടം”.
കുട്ടികളുടെ അന്തർലീനമായ കഴിവിനെ തുറന്നു കാണിക്കുന്നതിനും കുഞ്ഞുങ്ങളെ നിറങ്ങളിലൂടെയും വരയിലൂടെയും ചിത്രകലയുടെ മായാലോകത്തേക്ക് കൈപിടിച്ചുയർത്താനും ഇത്തരം പ്രോഗ്രാമുകളിലൂടെ സാധ്യമാകുമെന്ന് MAV യുടെ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
പങ്കെടുക്കുന്നതിനുള്ള വ്യവസ്ഥകൾ
• പങ്കെടുക്കുന്നവർ 16 വയസ്സിൽ താഴെയുള്ളവരായിരിക്കണം.
.ക്യാൻവാസിൻ്റെ/പേപ്പറിൻ്റെ വലിപ്പം A4 ആണ്.
തിരഞ്ഞെടുത്ത ചിത്രങ്ങൾ MAV ഇയർ മാഗസിനിലും സോഷ്യൽ മീഡിയ പേജുകളിലും പ്രസിദ്ധീകരിക്കും.
ഡ്രോയിംഗുകൾ mavculturalcrew@gmail.com എന്ന ഇമെയിലിലേക്കോ
ഡാനി : 0424 634 728 എന്ന നമ്പറിലേക്കോ(വാട്ട്സ്ആപ് )2024 ഓഗസ്റ്റ് 15-ന് മുമ്പ് അയയ്ക്കുക.