ലണ്ടന്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് (എഐ) സംവിധാനങ്ങള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ നിരവധി മനുഷ്യരെ കൊല്ലാൻ’ ശക്തമാകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഉപദേശകന് മാറ്റ് ക്ലിഫോര്‍ഡ് മുന്നറിയിപ്പ് നല്‍കിയതായി ഇൻഡിപെൻഡന്റ് റിപ്പോര്‍ട്ട് ചെയ്തു.
അഡ്വാൻസ്ഡ് റിസര്‍ച്ച് ആൻഡ് ഇൻവെൻഷൻ ഏജൻസിയുടെ (ആരിയ) ചെയര്മാൻ കൂടിയാണ് ക്ലിഫോര്‍ഡ്.
നിരവധി മരണങ്ങള്‍ക്ക് കാരണമായേക്കാവുന്ന സൈബര്‍, ജൈവ ആയുധങ്ങള്‍ സൃഷ്ടിക്കാൻ നിര്‍മിത ബുദ്ധിക്ക് കഴിവുണ്ടെന്ന് ക്ലിഫോര്‍ഡ് ടോക്ക് ടിവിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ആഗോളതലത്തില്‍ എഐ നിര്‍മാതാക്കളെ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ മനുഷ്യര്‍ക്ക് നേരിടാന്‍ സാധിക്കാത്ത അത്രയും ശക്തമായ സംവിധാനങ്ങള്‍ രൂപപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. എഐ സാങ്കേതിക വിദ്യ പലവിധത്തിലുള്ള സമീപകാല, ദീര്‍ഘകാല അപകട സാധ്യതകള്‍ ഉയര്‍ത്തുന്നുണ്ട്. സമീപകാല അപകടസാധ്യതകള്‍ വളരെ ഭയാനകമാണ്. ജൈവായുധങ്ങളുടെ നിര്‍മാണം പഠിപ്പിക്കാനും വലിയ തോതിലുള്ള സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നതിനുമെല്ലാം എ ഐ ഉപയോഗിക്കപ്പെടാമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യനേക്കാള്‍ ബുദ്ധിശക്തിയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍, അത് എങ്ങനെ നിയന്ത്രിക്കണമെന്ന് നമുക്കറിയില്ല. അത് ഇപ്പോളും ഭാവിയിലും എല്ലാത്തരം അപകടസാധ്യതകള്‍ക്കും സാധ്യത സൃഷ്ടിക്കുമെന്നും ക്ലിഫോര്‍ഡ് പറയുന്നു.
എന്നിരുന്നാലും, എഐ ശരിയായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍, നല്ലതിനായുള്ള ഒരു ശക്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.ഇത്തരം ആശങ്കകള്‍ ഈ മേഖലയിലെ എണ്ണമറ്റ വിദഗ്ധരും പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെ, ടെക്ക് സ്ഥാപനമായ സ്റ്റെബിലിറ്റി എഐയുടെ സ്ഥാപകനായ ഇമാദ് മൊസ്റ്റാക്ക്, എഐക്ക് നമ്മളേക്കാള്‍ വളരെ കഴിവുള്ളവരാകാനും ആത്യന്തികമായി മനുഷ്യരാശിയെ നിയന്ത്രിക്കാനും കഴിയുമെന്ന് മുന്നറിയിപ്പ് നല്കിയിരുന്നുഅടുത്തിടെ, “ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസിന്റെ ഗോഡ്ഫാദര്” എന്ന് വിളിക്കപ്പെടുന്ന ഒരു കമ്ബ്യൂട്ടര്‍ ശാസ്ത്രജ്ഞൻ എഐ സാങ്കേതികവിദ്യയുടെ അപകടങ്ങളെക്കുറിച്ച് സംസാരിക്കാൻ ഗൂഗിളിലെ ജോലി ഉപേക്ഷിച്ചതും ഈയിടെയാണ്. ഈ രംഗത്ത് കൈവരിച്ച മുന്നേറ്റങ്ങള്‍ സമൂഹത്തിനും മാനവികതയ്ക്കും അഗാധമായ അപകടസാധ്യതകള്‍ ഉളവാക്കുന്നതായി അദ്ദേഹം പറഞ്ഞു.