കുവൈത്ത് സിറ്റി: കുവൈത്തില്‍ ബാങ്ക് തട്ടിപ്പ് നടത്തി മുങ്ങിയ മലയാളികള്‍ക്ക് എതിരെ അന്വേഷണം തുടങ്ങി. കുവൈത്ത് ബാങ്കിനെ കബളിപ്പിച്ച് 700 കോടി തട്ടിയാണ് മലയാളികള്‍ മുങ്ങിയത്. 1425 മലയാളികള്‍ക്ക് എതിരെയാണ് അന്വേഷണം. തട്ടിപ്പ് നടത്തിയവരില്‍ 700 മലയാളി നഴ്സുമാരും ഉള്‍പ്പെടുന്നുണ്ട്.
ഗള്‍ഫ് ബാങ്ക് ഓഫ് കുവൈത്തില്‍ നിന്നും കോടികള്‍ ലോണ്‍ എടുത്തശേഷം മറ്റു രാജ്യങ്ങളിലേക്ക് മുങ്ങുകയാണ് ചെയ്തത്. ബാങ്കിന്റെ പരാതിയില്‍ കേരളത്തില്‍ 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കുവൈത്ത് ടീം കേരളത്തില്‍ എത്തിയതോടെയാണ് വിവരം പുറത്തുവന്നത്. കുവൈത്തില്‍ ജോലി ചെയ്തിരുന്ന മലയാളികളാണ് തട്ടിപ്പ് നടത്തിയത്. 2020 മുതല്‍ 2022 കോവിഡ് കാലത്താണ് തട്ടിപ്പ് നടന്നത്. 60 ലക്ഷം മുതല്‍ 2 കോടിവരെയാണ് ഓരോരുത്തരും തട്ടിയെടുത്തത്.
ലോണ്‍ തിരിച്ചടയ്ക്കാതെ മുങ്ങിയ ഇവര്‍ ഇന്ത്യയിലേക്ക് മാത്രമല്ല മറ്റു രാജ്യങ്ങളിലേക്കും കുടിയേറിയിട്ടുണ്ട്. അടവ് മുടങ്ങിയതോടെയാണ് ബാങ്ക് അധികൃതര്‍ അന്വേഷണം തുടങ്ങിയത്. അപ്പോഴാണ് വിപുലമായ തട്ടിപ്പാണ് നടന്നത് എന്ന് മനസിലാക്കുന്നത്. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.