റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ് : മകൾ നിയ ഫാത്തിമയുടെ വിവാഹത്തോട് അനുബന്ധിച്ച് പ്രവാസിയിയും ഷിഫാ അൽ റബീഹ് മെഡിക്കൽ ഗ്രൂപ്പ് സി എം ഡി യുമായ ഷാജി അരിപ്ര മലപ്പുറത്ത് 40 പേർക്ക് മംഗല്യമൊരുക്കി പുതു ചരിത്രം കുറിച്ചു. സംസ്ഥാനത്തിന് അകത്ത് നിന്നും പുറത്ത് നിന്നുമായി വ്യത്യസ്ത മത വിഭാഗത്തിൽ പെട്ട 20 വധൂവരന്മാർ ഒരേ വേദിയിൽ വിവാഹിതരായി. എല്ലാ മത വിഭാഗത്തിൽ പെട്ടവർക്കും അവരുടെ ആചാരപ്രകാരമുള്ള വിവാഹ കർമ്മത്തിനുള്ള ക്രമീകരണങ്ങൾ നടത്തിയിരുന്നു.
വധുവിന് 10 പവൻ സ്വർണ്ണാഭരണവും വസ്ത്രവും വരന് മഹറായി നൽകാനുള്ള സ്വർണ്ണാഭരണവുമാണ് ഷാജി അരിപ്ര സമ്മാനിച്ചത്. ചടങ്ങിൽ പങ്കെടുക്കാനെത്തിയ വധൂവരന്മാരുടെ കുടുംബാംഗംങ്ങൾ,ബന്ധു മിത്രാദികൾ, നാട്ടുകാർ ഉൾപ്പടെ ആയിരത്തിലധികമാളുകൾക്കുള്ള ഭക്ഷണവും ഒരുക്കിയിരുന്നു.
ജീവകാരുണ്യ പ്രവർത്തന രംഗത്ത് സൗദി അറേബ്യയിൽ ശ്രദ്ധേയമായി അടയാളപ്പെടുത്തിയ ഷാജി അരിപ്ര ഇതിന് മുമ്പ് നിരാലംബർക്കുള്ള ഭവന നിർമാണത്തിലും സമൂഹ വിവാഹങ്ങൾക്കും സഹായം നൽകിയിട്ടുണ്ട്.
ദൈവം സമ്പത്ത് നൽകുന്നത് അർഹരിലേക്ക് പങ്ക് എത്തിക്കാനാണ്. അതിനായുള്ള ഇടനിലക്കാരായി പ്രവർത്തിക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്നും, മകളുടെ വിവാഹ ദിവസം അവളുടെ പ്രായക്കാരായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ആവുന്നത്ര കുടുംബങ്ങളെ ചേർക്കാൻ നേരത്തെ തീരുമാനം എടുത്തിരുന്നതായും ഷാജി അരിപ്ര പറഞ്ഞു.
പിന്നീട് റിയാദ് ഓസ്ഫോജ്നയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളും കെ ആലിക്കുട്ടി മുസ്ലിയാരും ഉൾപ്പടെയുള്ളവർ മുസ്ലിം മതാചാരപ്രകാരമുള്ള വിവാഹങ്ങൾക്ക് നേതൃത്വം നൽകി.
ഹൈന്ദവ വിവാഹ ചടങ്ങുകൾക്ക് മണികണ്ടശർമ്മ കാർമികത്വം വഹിച്ചു. വധൂവരന്മാർക്കുള്ള വസ്ത്രവും സ്വർണ്ണാഭരണവും ഷാജി അരിപ്ര,ഷഫീക് കിനാത്തിൽ,സഹൽ കിനാത്തിൽ,മുബീന ഷാജി,നിയ സഹൽ എന്നിവർ കൈമാറി.
ഏലംകുളം ബാപ്പു മുസ്ലിയാർ പ്രാർത്ഥന നിർവഹിച്ച ചടങ്ങിൽ പി അബ്ദുൽ ഹമീദ് എം എൽ എ, അഡ്വ: നാലകത്ത് സൂപ്പി,ഷാജി അരിപ്ര,വി. ശശി കുമാർ,അബ്ദുസ്സമദ് പൂക്കോട്ടൂർ,മുഹമ്മദ് കുട്ടി ഫൈസി ആനമങ്ങാട്, കെ എം സി സി സൗദി ആക്ടിങ് പ്രസിഡണ്ട് അഷ്റഫ് വേങ്ങാട്ട് , ബഷീർ ഫൈസി ചെരക്കാപറമ്പ്, സുലൈമാൻ ഫൈസി,റഫീഖ് പൂപ്പലം എന്നിവർ സംസാരിച്ചു.
നിക്കാഹ് കർമത്തിൽ പി പി ഉമർ മുസ്ലിയാർ കയ്യോട്, സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ ജമുലല്ലൈലി തങ്ങൾ,സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ,വാക്കോട് മൊയ്തീൻകുട്ടി ഫൈസി,അസ്ഗറലി ഫൈസി പട്ടിക്കാട്,ഡോ: സി കെ അബ്ദുറഹ്മാൻ ഫൈസി അരിപ്രസയ്യിദ് സാബിഖ് അലി ശിഹാബ് തങ്ങൾ,പുത്തനഴി മൊയ്തീൻ ഫൈസി,ളിയാഉദ്ധീൻ ഫൈസി മേൽമുറി,അലവി ഫൈസി കുളമ്പറമ്പ്,മുഹമ്മദ് കുട്ടി ദാരിമി കോടങ്ങാട്,അബ്ദുൽ കരീം ഫൈസി,ഓ എം എസ് തങ്ങൾ,മണ്ണാർമല എന്നിവർ കാർമികത്വം വഹിച്ചു.
സൈതലവി ഫൈസി പനങ്ങാങ്ങര,സജീർ ഫൈസി തള്ളച്ചിറ,എം ഇ എ മാനേജർ സി കെ സുബൈർ,പ്രിൻസിപ്പൽ ഡോ: ജി രമേശ്, ശംസുദ്ധീൻ മാസ്റ്റർ പട്ടിക്കാട്,അസ്ലം മാസ്റ്റർ,മുസ്തഫ അൻവാരി എന്നിവർ നേത്രത്വം നൽകി.