റിയാദ്: മധുവിധു ആഘോഷത്തിനിടെ സൗദി സ്വദേശിയായ നവവധു മരിച്ചു. മധുവിധു ആഘോഷിക്കാന്‍ ബോസ്നിയയിലെത്തിയതാണ് യുവതിയും ഭര്‍ത്താവും. ഹൃദയാഘാതമാണ് മരണകാരണം.
അബ്ദുല്ലത്തീഷ് അല്‍ ആമിറിന്റെ ഭാര്യ ബതീന അല്‍ഖബ്ബാഅ് ആണ് ബോസ്നിയയിലെ ആശുപത്രിയില്‍ മരിച്ചത്. ഒരാഴ്ച മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവിനൊപ്പം ബോസ്നിയയിലെ തെരുവുകളില്‍ നടക്കുന്നതിനിടെ യുവതിക്ക് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആശുപത്രിയിലാണ് മരണം സ്ഥിരീകരിച്ചത്.