റോം: റോമിലെ ജെമെല്ലി ആശുപത്രിയില്‍ ഉദര ശസ്ത്രക്രിയയ്ക്ക് വിധേയനായ ഫ്രാൻസിസ് മാര്‍പാപ്പ സുഖം പ്രാപിക്കുന്നതായി വത്തിക്കാൻ അറിയിച്ചു.
ബുധനാഴ്ച നടന്ന മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമേറിയ ഹെര്‍ണിയ ശസ്ത്രക്രിയ സങ്കീര്‍ണതകളില്ലാതെ പൂര്‍ത്തിയാക്കി.
86കാരനായ മാര്‍പാപ്പ ഏതാനും ദിവസം ആശുപത്രിയില്‍ കഴിയണം. അദ്ദേഹത്തിന് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. അടുത്ത പത്ത് ദിവസത്തേക്കുള്ള അദ്ദേഹത്തിന്റെ എല്ലാ പരിപാടികളും റദ്ദാക്കി. ഏതാനും വര്‍ഷങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന മാര്‍പാപ്പയെ മാര്‍ച്ചില്‍ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.