വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ കൂരിയായുടെ പുനഃസംഘടന ലക്ഷ്യമിട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ രൂപീകരിച്ച കര്‍ദിനാള്‍മാരുടെ സി-9 എന്നറിയപ്പെടുന്ന ആലോചനാസമിതിയില്‍ മാര്‍പാപ്പ മാറ്റങ്ങള്‍ വരുത്തി.
സംഘത്തിലെ പുതിയ അംഗങ്ങള്‍ കര്‍ദിനാള്‍മാരായ ജീന്‍ ക്‌ളോദ് ഹൊള്ളറിക് (ലക്സംബര്‍ഗ്), ജുവാന്‍ ഹൊസേ ഒമേല്ല (ബാര്‍സലോണ), ജെറാള്‍ഡ് ലക്രൗവാ (ക്യൂബെക്), സെര്‍ജിയോ ദ റോച്ച (സാല്‍വദോര്‍ ദ ബാഹിയ-ബ്രസീല്‍), ഫെര്‍ണാണ്ടോ വെര്‍ഗെസ് അല്‍സാഗാ (വത്തിക്കാന്‍) എന്നിവരാണ്.
പിയത്രോ പരോലിന്‍ (വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി), സിയാന്‍ പാട്രിക് ഒമാല്ലി (ബോസ്റ്റണ്‍), ഓസ്‌വാള്‍ഡ് ഗ്രേഷ്യസ് (ബോംബെ), ഫ്രീഡോളിന്‍ അംബോങ്ങോ (കിന്‍ഷാസ) എന്നിവര്‍ അംഗങ്ങളായി തുടരും. ബിഷപ് മാര്‍ക്കോ മെല്ലീനോ (ഇറ്റലി) ആണു സെക്രട്ടറി. പുനഃസംഘടിപ്പിച്ച സമിതിയുടെ അടുത്ത സമ്മേളനം ഏപ്രില്‍ 24നാണ്.