ബ്രിസ്ബെയ്ൻ: ബ്രിസ്ബെയ്ൻ സ്വദേശി ബാബു എബ്രഹാമിന്റെ മാതാവ് പുല്ലാട്ടു വീട്ടിൽ മറിയക്കുട്ടി എബ്രഹാം (84) അന്തരിച്ചു. കോട്ടയം എരുമേലി മണിപ്പുഴ ക്രിസ്തുരാജ് ദേവാലയത്തിൽ നാളെ ശനിയാഴ്ച (26-8-2023) വൈകിട്ട് മൂന്ന് മണിക്ക് സംസ്കാര ശുശ്രൂഷകൾ നടക്കും.
ഹിൽക്രസ്റ്റിലെ സെന്റ് തോമസ് ദി അപ്പോസ്തലൻ സീറോ മലബാർ ദേവാലയത്തിൽ നാളെ വൈകിട്ട് 6.00 ന് വിശുദ്ധ കുർബാനയും പരേതയ്ക്ക് വേണ്ടിയുള്ള ഒപ്പീസും ഉണ്ടായിരിക്കുന്നതാണെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.