മലയാളത്തിലെ മോസ്റ്റ് വയലന്റ് പടം. ഇതായിരുന്നു മാർക്കോയിലേക്ക് പ്രേക്ഷകരെ വേഗത്തിൽ അടുപ്പിച്ച ഘടകം. പിന്നെ ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രവും. പ്രഖ്യാപനം മുതൽ വന്ന ഓരോ പ്രമോഷൻ മെറ്റീരിയലുകളും വയലൻസിന് ഏറെ പ്രാധാന്യമുള്ള സിനിമയാണെന്ന് ഊട്ടി ഉറപ്പിച്ചു. ഒടുവിൽ ചിത്രം തിയറ്ററിൽ എത്തിയപ്പോൾ കണ്ടത് ഉണ്ണി മുകുന്ദൻ എന്ന നടന്റെ കരിയർ ബെസ്റ്റ് പ്രകടനവും സിനിമയും. കേരളത്തിൽ മാത്രമല്ല അങ്ങ് ബോളിവുഡിലും മാർക്കോ ആധിപത്യം സൃഷ്ടിച്ചു. നിലവിൽ ചിത്രത്തിന്റെ തെലുങ്ക് പതിപ്പും റിലീസ് ചെയ്തു കഴിഞ്ഞു. ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്തിയ മാർക്കോ കേരളത്തിലും ഗംഭീര പ്രകടനം കാഴ്ചവയ്ക്കുകയാണ്.
ഓസ്ട്രേലിയയിലും മാർക്കോ കളക്ഷനിൽ മുന്നിലാണ് .മാര്‍ക്കോയിലെ കുട്ടികള്‍ ഉള്‍പ്പെട്ട ആക്ഷന്‍ – വയലന്‍സ് രംഗങ്ങള്‍ ദേശീയതലത്തില്‍ത്തന്നെ ചര്‍ച്ചാവിഷയമായിരുന്നു. ലോകസിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ അതിവിദഗ്ധമായാണ് സംവിധായകനും കൂട്ടരും ഈ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് എന്നാണ് പരക്കെയുള്ള അഭിപ്രായം. യുവാക്കള്‍ മാത്രമല്ല, കുടുംബങ്ങളും മാര്‍ക്കോ കാണാന്‍ തീയറ്ററുകളില്‍ എത്തുന്നുണ്ട് എന്നാണ് ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. വയലന്‍സും ചോരക്കളിയും കൊണ്ട് സമ്പുഷ്ടമാണെങ്കിലും പതിനെട്ടു വയസ്സിനു മുകളിലുള്ള ഏതൊരു കുടുംബപ്രേക്ഷകര്‍ക്കും കാണാവുന്ന, ഏറെ രസിപ്പിക്കുന്ന ചിത്രമായാണ് സംവിധായകനും നിര്‍മ്മാതാവും മാര്‍ക്കോ ഒരുക്കിയിരിക്കുന്നത്.
ബുക്കിങ്ങിനായി : https://cybersystemsperth.com.au/movies.php
ആക്ഷന്‍ വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ഒരുക്കിയ മാര്‍ക്കോയിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിൻറെ മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്.