വടക്കഞ്ചേരി: പാലക്കാട് വടക്കഞ്ചേരിയിൽ കടം കൊടുത്ത പണം തിരികെ കൊടുക്കാത്തതിന് സുഹൃത്തിനെ യുവാവ് കുത്തികൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വടക്കഞ്ചേരി ചോഴിയങ്കാട് സ്വദേശി മനുവിനെയാണ് സുഹൃത്തായ വിഷ്ണു കഴിഞ്ഞ വ്യാഴാഴ്ച രാത്രി കുത്തികൊന്നത്. കടം കൊടുത്ത 6000 രൂപ തിരികെ നൽകാഞ്ഞതിനെ ചൊല്ലിയുണ്ടായ തർക്കമാമ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
മനുവും വിഷ്ണുവും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുറച്ച് മാസങ്ങള്‍ക്ക് മുൻപ് വിഷ്ണു മനുവിന് ആറായിരം രൂപ നലകിയിരുന്നു. എന്നാല്‍ മനു പറഞ്ഞ തീയതി കഴിഞ്ഞിട്ടും കടം വാങ്ങിയ പണം തിരികെ നൽകിയില്ല. ഇതുസംബന്ധിച്ച് ഇരുവർക്കുമിടയിൽ വ്യാഴാഴ്ച തർക്കം ഉണ്ടായി. സുഹൃത്തുക്കൾ ചേർന്ന് ഇത് പരിഹരിച്ചെങ്കിലും രാത്രി വിഷ്ണു ഫോണിൽ വിളിച്ച് മനുവിനെ അസഭ്യം പറഞ്ഞു.