വിമാനത്തില്‍ നടക്കുന്ന പല സംഭവങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആവാറുണ്ട്. കാണുമ്ബോള്‍ രസകരമാണെന്ന് നമുക്ക് തോന്നുമെങ്കില്‍ ആ സമയത്ത് അതിനകത്തുള്ള ആളുകള്‍ക്ക് അങ്ങനെ ആവണമെന്നില്ല.
വിമാനത്തില്‍ കയറാൻ ആഗ്രഹമുള്ളവര്‍ പോലും ആ ആഗ്രഹം പേടി മൂലമാണ് മാറ്റിവെയ്ക്കാറുള്ളത്. വളരെ വേഗത്തില്‍ ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ സഹായിക്കുന്നത് കൊണ്ടുതന്നെ പലപ്പോഴും ചെലവ് അധികമായാലും വിമാന യാത്ര തിരഞ്ഞെടുക്കാറുണ്ട്.
മുമ്ബൊക്കെ വളരെ അടച്ചടക്കത്തോടെ , വിമാനത്തിലെ നിയമങ്ങള്‍ പാലിക്കുന്ന യാത്രക്കാരെയാണ് നമ്മള് കണ്ടിട്ടുള്ളത്. വിമാനത്തില്‍ കൃത്യമായി അച്ചടക്കം പാലിക്കേണ്ടതുമുണ്ട്. എന്നാല്‍ അടുത്തിടെയാണ് വിമാനത്തിനകത്ത് നടക്കുന്ന പല പ്രശ്നങ്ങളുടേയും വീഡിയോ ഉള്‍പ്പെടെ പുറത്തുവരാൻ തുടങ്ങിയത്. വിമാനത്തിന് അകത്ത് നടന്ന കൂട്ടത്തല്ലിന്റെയും പാമ്ബ് കയറിയതിന്റെയും പുകവലിച്ചതിന്റേയുമൊക്കെ വാര്‍ത്തകളും വീഡിയോകളുമൊക്കെ പുറത്തുവന്നിരുന്നു. ഞെട്ടലോടെയാണ് ആളുകള്‍ ഇതൊക്കെ കണ്ടത്. ഇപ്പോള്‍ മറ്റൊരു സംഭവമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഏഷ്യാന എയര്‍ലൈൻസിലാണ് ഈ സംഭവം നടന്നത്. വളരെ അപകടകരമായ ഒരു പ്രവൃത്തിയാണ് യാത്രക്കാരൻ ചെയ്തത്. ഇത് കാരണം നിരവധി യാത്രക്കാര്‍ ആശുപത്രിയില്‍ ആവുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായി അറിയാം. അടിയന്തര ഘട്ടത്തില്‍ മാത്രം തുറക്കേണ്ട എമര്‍ജൻസി ഡോര്‍ ഒരു യാത്രക്കാരൻ തുറക്കുകയായിരുന്നു. ദക്ഷിണ കൊറിയയിലെ ദേഗുവില്‍ ഇറങ്ങുന്നതിന് മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് ഇയാള്‍ വിമാനത്തിന്റെ എമര്‍ജൻസി എക്സിറ്റ് ഡോര്‍ തുറന്നത്.
ആ സമയത്ത് വിമാനം 700 അടി ഉയരത്തിലായിരുന്നു ഉണ്ടായിരുന്നത്. ഇയാളുടെ പ്രവൃത്തി വിമാനത്തിനുള്ളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. യാത്രക്കാര്‍ ആകെ ഞെട്ടിപ്പോയി. 9 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയിലാക്കിയത്. രണ്ട് മണിക്കൂറിന് ശേഷം ഇവരെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി ഇയാളെ അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ തീരുമാനം. എന്നാല്‍ എമര്‍ജൻസി എക്സിറ്റ് ഡോര്‍ തുറക്കാനുള്ള കാരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇയാള്‍ നല്കിയ ഉത്തരം എല്ലാവരേയും ഞെട്ടിച്ചു.
വിമാനത്തില്‍ നിന്ന് വേഗത്തില്‍ പുറത്തിറങ്ങാൻ വേണ്ടിയാണ് താൻ എമര്‍ജൻസി എക്സിറ്റ് ഡോര്‍ തുറന്നതെന്നാണ് ഇയാള്‍ പറഞ്ഞത്. അതേസമയം ഇയാള്‍ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അടുത്തിടെ ഇയാളുടെ ജോലി നഷ്ടമായിരുന്നു, ക്യാബിനകത്തും പുറത്തും ഉള്ള സമ്മര്‍ദ്ദം സമാനമായതിനാല്‍ ഭൂനിരപ്പിലോ അതിന് സമീപത്തോ എമര്‍ജൻസി എക്സിറ്റുകല് തുറക്കാൻ സാധിക്കുമെന്നാണ് ദക്ഷിണ കൊറിയൻ ഗതാഗത മന്ത്രാലയ ഉദ്യോഗസ്ഥൻ ഈ സംഭവത്തെക്കുറിച്ച് പറഞ്ഞത്.