കൊച്ചി: മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തുന്ന ഭ്രമയുഗത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. നേരത്തെ തന്നെ ഹൊറര്‍ ചിത്രം മമ്മൂട്ടി ചെയ്യാന്‍ പോകുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അത് ശരിവയ്ക്കുന്ന രീതിയില്‍ വളരെ നിഗൂഢതകള്‍ ഒളിപ്പിച്ച ഫസ്റ്റ്ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി പ്രതിനായക വേഷത്തിൽ എത്തുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും.ചിത്രത്തില്‍ അര്ജുന് അശോക് പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന് മുപ്പത് ദിവസത്തെ ഡേറ്റാണ് മമ്മൂട്ടി നല്‍കിയിരിക്കുന്നത് എന്നാണ് വിവരം. റെഡ് റെയിന്‍, ഭൂതകാലം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘ഭ്രമയുഗം’. ഷെയ്ന് നിഗം, രേവതി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ഭൂതകാലം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ചിത്രമായിരുന്നു.
ബോളിവുഡ് സംവിധായകന് രാം ഗോപാല്‍ വര്‍മ്മയടക്കം അഭിനന്ദിച്ച ചിത്രമായിരുന്നു ഭൂതകാലം. ഡീനോ ഡെന്നിസിന്റെ ഗെയിം ത്രില്ലർ ‘ ബസൂക്ക ‘ പൂർത്തിയാക്കിയതിന് ശേഷമായിരിക്കും ഷൂട്ടിംഗിൽ മമ്മൂട്ടി ‘ഭ്രമയുഗം’ ജോയിൻ ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. കണ്ണൂര്‍ സ്ക്വാഡ്, കാതല്‍ തുടങ്ങിയ ചിത്രങ്ങള്‍ മമ്മൂട്ടിയുടെതായി തീയറ്ററില്‍ എത്താനുണ്ട്. നൈറ്റ് ഷിഫ്റ്റ്, വൈ നോട്ട് സ്റ്റുഡിയോ എന്നിവരുടെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രന്, എസ് ശശികാന്ത് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
അതേ സമയം തന്നെ ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന ‘അബ്രഹാം ഓസ്ലർ’ സിനിമയില്‍ ഷൂട്ടിംഗ് പുരോഗമിക്കവേ ർ മമ്മൂട്ടി ജോയിൻ ചെയ്തുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഓസ്ലറിൽ മമ്മൂട്ടി അതിഥി താരമായി എത്തുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത് ഇതോടെ സ്ഥിരീകരിക്കപ്പെടുകയാണ്.