പള്ളിക്കത്തോട് • നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ, ആലുവ രാജഗിരി ആശുപത്രിയു മായി സഹകരിച്ച് നടപ്പാക്കുന്ന ഓക്സിജൻ കോൺസൻട്രേറ്റർ വിതരണ പദ്ധതിയായ ‘ആശ്വാസം’ കോട്ടയം ജില്ലയിലും വിതരണം ആരംഭിച്ചു.ജില്ലാതല വിതരണ ഉദ്ഘാട ചെറുപുഷ്പ ആശ്രമത്തിൽ ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് നിർവഹിച്ചു.
കെയർ ആൻഡ് ഷെയർ മാ നേജിങ് ഡയറക്ടർ ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ അധ്യക്ഷത വഹിച്ചു.മമ്മൂട്ടിയുടെ പിആർഒ റോബർ ട്ട് കുര്യാക്കോസ്, കൂവപ്പൊ ചെറുപുഷ്പ ആശ്രമം ഡയറക്ടർ ഫാ.സോണി വെട്ടിക്കാലായിൽ, ഫാ.സെബാസ്റ്റ്യൻ പേരുനിലം, സിസ്റ്റർ മേഴ്സി, സിസ്റ്റർ എമി ലി, ജോസഫ് വെള്ളിയാമറ്റം, ജോസ് പ്രകാശ് നരിമറ്റം എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു .