ക്വാലാലംപൂര്‍: നിര്‍ബന്ധിത വധശിക്ഷ നിറുത്തലാക്കാനുള്ള നിയമ പരിഷ്കാരങ്ങള്‍ക്ക് അംഗീകാരം നല്കി മലേഷ്യന്‍ പാര്‍ലമെന്റ്.ഇതോടെ വധശിക്ഷ നിര്‍ബന്ധമാക്കിയിട്ടുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു. ഭേദഗതിക്ക് പാര്‍ലമെന്റിന്റെ ഉപരിസഭയുടെ അംഗീകാരം കൂടി ലഭിക്കണം. ഉപരിസഭയിലും ഇത് പാസാകുമെന്നാണ് കരുതുന്നത്. വധശിക്ഷയ്ക്ക് പകരമായി ചാട്ടവാറടിയും 30 മുതല്‍ 40 വര്‍ഷം വരെ തടവും നല്‍കും.
കുറ്റവാളിയുടെ സ്വാഭാവിക ജീവിതകാലം മുഴുവന്‍ തടവുശിക്ഷ ആവശ്യപ്പെടുന്ന രീതിയും മാറ്റിസ്ഥാപിക്കും. രാജ്യത്ത് വധശിക്ഷകള്‍ക്ക് 2018 മുതല്‍ മോററ്റോറിയം നിലവിലുണ്ട്. പാസാക്കിയ ഭേദഗതി കൊലപാതകം, മയക്കുമരുന്ന് കടത്ത് എന്നിവ ഉള്‍പ്പെടെ നിലവില്‍ വധശിക്ഷ ലഭിക്കാവുന്ന 34 കുറ്റകൃത്യങ്ങള്‍ക്ക് ബാധകമാണ്. അതേ സമയം, വധശിക്ഷ നിര്‍ബന്ധമാക്കിയിട്ടുള്ള കുറ്റകൃത്യങ്ങള്‍ കൂടാതെ ജഡ്ജിയുടെ വിവേചന അധികാരമുപയോഗിച്ച് വധശിക്ഷ നല്കാവുന്ന കുറ്റകൃത്യങ്ങളുമുണ്ട്. മലേഷ്യയിലെ 1,300ലധികം തടവുകാര്‍ക്ക് പുതിയ ഭേദഗതികളുടെ അടിസ്ഥാനത്തില്‍ ശിക്ഷാ ഇളവ് തേടാനാകും. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1992 മുതല്‍ 2023 വരെ 1,318 തടവുകാരെ മലേഷ്യയില്‍ തൂക്കിലേറ്റിയിട്ടുണ്ട്.