ഡബ്ലിന്‍: മലയാളി യുവതി കുത്തേറ്റ് മരിച്ചു. അയര്‍ലന്‍ഡിലെ കോര്കിലാണ് സംഭവം. പാലക്കാട് സ്വദേശി ദീപ(38)യാണ് മരിച്ചത്.കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് റിജിനെ(41) പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് പറയുന്നത്: വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് ദീപയെ മരിച്ചനിലയില്‍ കണ്ടത്. സ്റ്റേറ്റ് പതോളജിസ്റ്റ് ഓഫീസില്‍ നിന്നുള്ള പ്രത്യേക സംഘം സംഭവസ്ഥലം പരിശോധിച്ച് കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെടുത്തു.
കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ദീപയ്ക്ക് അഞ്ച് വയസുള്ള ഒരു മകനുണ്ട്. സുഹൃത്തുക്കള്‍ക്ക് ഒപ്പമായിരുന്ന മകന് മടങ്ങി എത്തിയപ്പോഴാണ് ദുരന്തവാര്‍ത്ത പുറത്തറിയുന്നത്. മൃതദേഹം കോര്‍ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റി.
മൃതദേഹം നാട്ടിലെത്തിക്കാന്‍ അയര്‍ലന്‍ഡിലെ ഇന്‍ഡ്യന്‍ എംബസിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മലയാളി അസോസിയേഷന് അറിയിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ദീപ കോര്കിലെ ഒരു ഫന്‍ഡ് സര്‍വീസ് കംപനിയില്‍
അകൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു.