തൃശൂർ: മലയാളി യുവാവ് അർമേനിയയിൽ കുത്തേറ്റ് മരിച്ചു. കൊരട്ടി കട്ടപ്പുറം പറപ്പറമ്പിൽ അയ്യപ്പന്റെ മകൻ സൂരജ് (27) ആണ് മരിച്ചത്. ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. കൊലപ്പെടുത്തിയത് തിരുവനന്തപുരം സ്വദേശിയായ വിസ ഏജൻസിയുടെ സഹായികളെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. സൂരജിന് ഒപ്പമുണ്ടായിരുന്ന ചാലക്കുടി സ്വദേശിക്കും പരിക്കുണ്ട്. ഇയാൾ ആശുപത്രിയിലാണ്. അർമേനിയയിൽ നിന്ന് യൂറോപ്പിലേക്ക് മാറുന്ന വിസ സംബന്ധിച്ച കാര്യം ചോദിക്കാനെത്തിയപ്പോഴാണ് ആക്രമണം.