നോര്‍ത്ത്ഹാംപ്ടണ്‍: മലയാളി നഴ്സ് യുകെയിലെ മില്ട്ടൻ കെയിൻസില്‍ മരിച്ചു. കോട്ടയം അമയന്നൂര്‍ പാറയിലായ വള്ളികാട്ടില്‍(തേമ്ബള്ളില്) ഏലിയാമ്മ ഇട്ടി(69) ആണ് മരിച്ചത്.
കോന്നി കുളത്തുങ്കലായ പനമൂട്ടില്‍ കുടുംബാംഗമാണ്. യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ 17 വര്‍ഷം നഴ്സ് ആയിരുന്നു.
മൂന്നു വര്‍ഷം മുമ്ബ് സര്‍വീസില്‍ നിന്ന് വിരമിച്ച ഏലിയാമ്മ ഭര്‍ത്താവിനൊപ്പം മില്ട്ടൻ കെയിൻസില്‍ മകന്റെ വസതിയിലായിരുന്നു താമസം.
സംസ്കാരം വെള്ളിയാഴ്ച രണ്ടിന് ശുശ്രൂഷയ്ക്ക് ശേഷം അരീപ്പറമ്ബ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍.
ഭര്‍ത്താവ്: വര്‍ഗീസ് ഇട്ടി (കുഞ്ഞുമോൻ). മകൻ: കെവില്‍. മരുമകള്‍: ഫ്രൻസി കൂനുപറമ്ബില്.