ഡബ്ലിന്‍: അയർലണ്ടിലെ കൗണ്ടി മയോയിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു. എറണാകുളം കൂത്താട്ടുകുളം പാലക്കുഴ സ്വദേശിനി ലിസി സാജുവാണ് മരിച്ചത്. റോസ് കോമൺ ഹോസ്പിറ്റലിലെ ജീവനക്കാരിയായിരുന്നു. ലിസി സാജു സഞ്ചരിച്ച വാഹനം മറ്റൊറു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന ലിസിയുടെ ഭർത്താവ് ഉള്‍പ്പെടെ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്.