പത്തനംതിട്ട: കുളനട സ്വദേശിയായ മലയാളി നഴ്സ് അയര്‍ലൻഡില്‍ മരിച്ചു. കുളനട മാന്തുക പുതുപ്പറമ്ബില്‍ വലിയവിളയില്‍ റോജി വില്ലയില്‍ റോജി പി.
ഇടിക്കുള (37) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഡബ്ലിനിലെ ബൂമൗണ്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം.
ആഗസ്റ്റ് 25ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ റോജിക്ക് കനത്ത തലവേദന ഉണ്ടായതിനെ തുടര്‍ന്ന് ഗാല്‍വേ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലച്ചോറില്‍ രക്തസ്രാവമാണെന്ന് സ്ഥിരീകരിച്ചതോടെയാണ് വിദഗ്ധ ചികിത്സക്കായി ബൂമൗണ്ട് ആശുപത്രിയിലേക്ക് മാറ്റിയത്.
മരണത്തെ തുടര്‍ന്ന് റോജിയുടെ ആഗ്രഹ പ്രകാരം അവയവങ്ങള്‍ ദാനം ചെയ്തു. പത്തനംതിട്ട മാന്തളിര് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച ഇടവകാംഗമായ റോജിയുടെ സംസ്കാരം നാട്ടില്‍ നടത്തും.