ഇപ്സ്വിച്ച്: ഇപ്സ്വിച്ചില്‍ താമസിക്കുന്ന മലയാളി ഡോ. രാമസ്വാമി ജയറാമിനെ(56) കാണാതായി. ഞായറാഴ്ച പുലർച്ചെ വീട്ടില്‍ നിന്നിറങ്ങിയ രാമസ്വാമിയെ കാണാതാകുകയായിരുന്നു.
തുടർന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. നീല ജാക്കറ്റും ജീൻസുമാണ് കാണാതാകുമ്ബോള്‍ രാമസ്വാമി ധരിച്ചിരുന്നത്. മെലിഞ്ഞ ശരീരമുള്ള ഇദ്ദേഹം കണ്ണട ഉപയോഗിക്കുന്നുണ്ട്.
രാമസ്വാമിയുടെ കാർ ഇപ്സ്വിച്ചിലെ റാവൻസ്വുഡ് പ്രദേശത്ത് നിന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് പരിസര പ്രദേശങ്ങളില്‍ പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താൻ സാധിച്ചില്ല.
വിവരം ലഭിക്കുന്നവർ ഇപ്സ്വിച്ച് ലാൻഡ്മാർക്ക് ഹൗസിലെ ഡ്യൂട്ടി സർജന്റിനെ 101 എന്ന നമ്ബറില്‍ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.