മെൽബൺ:ലിയോൺഗാത്തയിലെ മലയാളികൾ സൗത്ത് ജിപ്സ് ലാൻഡ് മലയാളി അസോസിയേഷൻ രൂപീകരിച്ചതായി ഭാരവാഹികൾ അറിയിച്ചു .
പ്രസിഡണ്ടായി ഫീനാ സോണിഷും സെക്രട്ടറിയായി മാത്യു തോമസും ട്രഷറിയായി ജിമ്മി ജോസിനെയും തെരഞ്ഞെടുത്തു . എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് സുമിത സാബു ,ജോബിൻ എബ്രഹാം എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു .
ക്രിസ്തുമസ് ആഘോഷങ്ങൾ ഡിസംബർ 27 ന് ഡേ കേസ് സെന്റർ ലിയോൺകാത്തയിൽ നടക്കപ്പെടും എന്ന് ഭാരവാഹികൾ അറിയിച്ചു. അസോസിയേഷൻ പ്രവർത്തനങ്ങൾക്കും ക്രിസ്മസ് ആഘോഷങ്ങൾക്കും മുഴുവൻ മലയാളകളുടെയും പിന്തുണ കമ്മറ്റി ഭാരവാഹികൾ അഭ്യർത്ഥിച്ചു.