ഓസ്ട്രേലിയയില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മലയാളിയെ ജയിലില്‍ അടച്ചു. തട്ടിപ്പ് കേസില്‍ മലയാളി ജോസഫ് ബിജു കാവില്‍പുരയിടത്തില്‍ എന്നയാളെ ആണ് ഓസ്ട്രേലിയന്‍ കോടതി ജയിലില്‍ അടച്ചത്.രണ്ട് വര്‍ഷവും എട്ട് മാസവും 13 ദിവസം തടവും ഒരു വര്‍ഷവും അഞ്ച് മാസവും 26 ദിവസവും പരോള്‍ ഇല്ലാത്ത ജയില്‍ ശിക്ഷയും ആണ് കോടതി വിധിച്ചത്. ഇദ്ദേഹം ഓസ്ട്രേലിയ അഡിലേയ്ഡില് കെട്ടിട നിര്‍മ്മാന കരാര്‍ ജോലികള്‍ ചെയ്ത് വരുന്ന ആളായിരുന്നു. ജോസഫ് ബിജു ചതിയിലൂടെ 18 പേരുമായി സാമ്പത്തിക തട്ടിപ്പ് നടത്തി എന്നാണിപ്പോള്‍ കോടതി കണ്ടെത്തിയത്.സത്യസന്ധമല്ലാത്ത ഇടപാടുകള്‍ നടത്തി എന്നും പറയുന്നു. നിശ്ചിത വിലയ്ക്ക് മലയാളികള്‍ അടക്കം ഉള്ളവര്‍ക്ക് വീടുകള്‍ നല്‍കാം എന്ന് പ്രലോഭിപ്പിച്ച് പിന്നീട് രേഖകളില്‍ സാമ്പത്തിക ലാഭത്തിനായി കൃത്രിമം നടത്തുകയായിരുന്നു. 5ലക്ഷം ഡോളര്‍ വരെയുള്ള തട്ടിപ്പുകള്‍ പ്രതി നടത്തിയതായി കോടതിയില്‍ കേസുകള്‍ ഉണ്ടായിരുന്നു.എന്നാല്‍ ജയില്‍ ശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നും അല്ലെങ്കില്‍ വീട്ടുതടങ്കലില്‍ കഴിയാന്‍ അനുവദിക്കണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന് കോടതിയോട് ആവശ്യപ്പെട്ടു, തട്ടിപ്പ് നടത്തിയ പണം തിരികെ അടയ്ക്കാന്‍ തയ്യാറാണ് എന്നും പ്രതിയുടെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.
പ്രതിവര്‍ഷം 25,000 ഡോളര്‍, 12 വര്‍ഷത്തില്‍, 300,000 ഡോളറില്‍ കൂടാത്ത നഷ്ടപരിഹാരം നല്‍കാമെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. എന്നാല്‍ ഈ വാദം കോടതി തള്ളി. ജയിലില്‍ തന്നെ കിടക്കണം എന്നും ശിക്ഷ ഒഴിവാക്കാന്‍ മതിയായ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ഒരിക്കലും ചെയ്യാത്ത ജോലികള്‍ ബിജു തന്റെ ഇടപാടുകാരില്‍ നിന്നും വ്യാജമായ ഇന്‍വോയ്സുകള്‍ നല്കി പണം സ്വീകരിച്ചു.തുടര്‍ന്ന് ബാങ്കുകളില്‍ നിന്നും പണം സ്വീകരിക്കുകയും ചെയ്തു. ഇടപാടുകാരുടെ വീടുകള്‍ക്ക് വ്യാജ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുകയും ചെയ്തതായി കോടതി പറഞ്ഞു.സത്യസന്ധമല്ലാത്ത സ്വഭാവമുള്ള കുറ്റകൃത്യങ്ങള്‍ തീര്‍ത്തും ഹീനമാണ്, നിങ്ങളുടെ കുറ്റകൃത്യത്തിന്റെ ഇരകള്‍ നിങ്ങളുടെ മാതൃ രാജ്യക്കാരോ നിങ്ങളുടെ സ്വന്തം കമ്യൂണിറ്റിയില്‍ ഉള്ളവരോ ആണെന്നും ബിജുവിനോട് കോടതി ചൂണ്ടി കാട്ടി. നിങ്ങളെ വിശ്വസിച്ച സ്വന്തം നാട്ടുകാരായ ആളുകളെയാണ് വീട് പണിയുടെ പേരില്‍ നിങ്ങള്‍ ചതിച്ചത് എന്നും ബിജുവിനോട് കോടതി പറഞ്ഞു. പ്രതിക്ക് ഇടപാടുകാരെ പറ്റിക്കണം എന്ന ഉദ്ദേശ്യങ്ങളുണ്ടായിരുന്നുവെന്ന് സൗത്ത് ഓസ്ട്രേലിയയിലെ ജില്ലാ കോടതി പറഞ്ഞു.
പ്രതി തന്റെ തെറ്റുകള്‍ അംഗീകരിക്കുന്നതിനുപകരം, കമ്പനിയുടെപണവും ലാഭവും വര്‍ദ്ധിപ്പിക്കാന്‍ സത്യസന്ധമല്ലാത്ത കുറ്റകൃത്യത്തിലേക്ക് തിരിയുകയാണെന്ന് ജഡ്ജി പറഞ്ഞു.സത്യസന്ധമല്ലാത്ത പെരുമാറ്റം ആണ് ബിജു നടത്തിയത് എന്നും ജഡ്ജി സ്ലാട്ടറി പറഞ്ഞു. പ്രതിയായ ജോസഫ് ബിജു കാവില്‍പുരയിടത്തില്‍ തന്റെ കമ്ബനിയായ ഫെന്‍ബ്രീസ് ഹോംസ് വഴി നിര്‍മ്മിച്ച ചില വീടുകള്‍ക്ക് വ്യാജ ഇന്‍വോയ്സുകളും ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റുകളും ഉണ്ടാക്കി. പിടിക്കപ്പെട്ടതോടെ 18 കേസുകളില്‍ തട്ടിപ്പ് നടത്തിയതായി ഇയാള്‍ പോലീസില്‍ സമ്മതിച്ചു . പ്രതി കുറ്റം സമ്മതിച്ചതായി ഓസ്ട്രേലിയന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.