മലയാളം മിഷൻറെ ആസ്ട്രേലിയയിലെ NSW ലെ പഠനകേന്ദ്രമായ The Root വാളോങ്കോങ് യൂണിവേഴ്സിറ്റിയുമായി ചേർന്ന് പഠനം ആരംഭിച്ചു.
വാളോങ്കോങ് യൂണിവേഴ്റ്റിസിയുടെ ഷോൾ ഹെവൻ ക്യാമ്പസിൽ ആണ് പഠനത്തിനായി ക്ലാസ്സ് മുറി അനുവദിച്ചു കൊടുത്തിരിക്കുന്നത്. ആസ്ട്രേലിയൻ പാർലമെൻറ് അംഗം ഫിയോണ ഫിലിപ്പ് ദീപം തെളിയിച്ച് ക്ലാസ്സ് റൂം ഉദ്ഘാടനം ചെയ്തു. കർഷക കുടുംബത്തിൽനിന്നും വന്ന ഫിയോണ “വേര്” എന്ന വാക്കിന് തന്റെ ജീവിതത്തിൽ വളരെയധികം പ്രാധാന്യം ഉണ്ടെന്നും സംസ്ക്കാരത്തെ ചേർത്തു നിർത്തുന്നതിലൂടെ മാത്രമേ വ്യക്തത്വ വികാസം പൂർണമാവു എന്നും തന്റെ പ്രസംഗത്തിൽ പറഞ്ഞു.
പ്രസ്തുത സമ്മേളനത്തിൽ മലയാളം മിഷൻ അധ്യാപകരായ ബിൻസിയ പറക്കൽ, സോണി അരുൺ, സൗമ്യ ജിനോ, ജുമൈല ആദിൽ, നയന വർഗീസ്, വിൻസി ജോജോ എന്നിവരെ ആദരിച്ചു.
എവിടെല്ലാം മലയാളി അവിടെല്ലാം മലയാളം എന്ന ആപ്തവാക്യത്തിലൂന്നിക്കൊണ്ട് ലോകമെമ്പാടുമുള്ള മലയാളികൾക്ക് മാത്യഭാഷാ പഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് മലയാളം മിഷൻ.
ആസ്ട്രേലിയയിലെ മറ്റു പ്രദേശങ്ങളിലേക്ക് മലയാളം മിഷന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനാണ് ദി റൂട്ട്-ന്റെ ഭാവി പരിപാടി എന്ന് ആസ്ട്രേലിയയിലെ ദി റൂട്ട്-ന്റെ പ്രസിഡന്റും മലയാളം മിഷന്റെ ഓസ്ട്രേലിയൻ കോർഡിനേറ്ററുമായ ആദിൽ യൂനുസ് അറിയിച്ചു.