ഡബ്ലിൻ: അയർലണ്ടിലെ പ്രവാസി മലയാളികള്‍ക്കു മലയാള ഭാഷാപഠനത്തിന് അവസരം. കേരള സര്‍ക്കാര്‍ ആവിഷ്ക്കരിച്ച മലയാളം മിഷന് പദ്ധതിയില്‍ മാസ് സെന്ററിന്റെ കീഴിൽ അയര്‍ലണ്ട് ബ്ലാക്ക്റോക്ക് മേഖലയ്ക്ക് കേരള സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.
പള്ളി ഹാളിൽ സെപ്റ്റംബർ മുതൽ മലയാളം ക്ലാസ് ആരംഭിക്കുന്നതാണ്. വേദപാഠം ഇല്ലാത്ത ഞായറാഴ്ചകളിൽ ആയിരിക്കും ക്ലാസുകൾ നടക്കുക. ക്ലാസിൽ ചേരാൻ ആഗ്രഹിക്കുന്നവർ നേരത്തെതന്നെ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് .
സ്റ്റുഡന്റ് അപ്ലിക്കേഷൻ ഫോം കയറി ഫോം ഫിൽ ചെയ്യണം. കണിക്കൊന്ന (സര്‍ട്ടിഫിക്കറ്റ് കോഴ്സ്), സൂര്യകാന്തി (ഡിപ്ലോമ കോഴ്സ്), ആമ്പല്‍ (ഹയര്‍ ഡിപ്ലോമ കോഴ്സ്), നീലക്കുറിഞ്ഞി (സീനിയര്‍ ഡിപ്ലോമ കോഴ്സ്) എന്നീ നാല് കോഴ്സുകൾ ആണുള്ളത്. ബേസിക്ക് ആണെങ്കിൽ കണിക്കൊന്ന ആയിരിക്കും ചേർക്കേണ്ടത് .ഫോമിൽ രാജ്യം അയർലണ്ട് സെലക്ട് ചെയ്തതിനുശേഷം സോണൽ ഓഫിസ് അയർലണ്ട് ബ്ലാക്ക്റോക്ക് സെലക്ട് ചെയ്യണം.
മലയാള അധ്യാപകരാകാൻ താത്പര്യമുള്ളവർ മേഖല പ്രസിഡന്റ് അനീഷ് വി.ചെറിയാൻ, ട്രെസ്റ്റി സിബി സെബാസ്റ്റ്യന്‍, ബിനു ജോസഫ് എന്നിവരെയോ യുണിറ്റ് ഭാരവാഹികളെയോ അറിയിക്കാവുന്നതാണ്.
അധ്യാപകർക്ക് പ്രത്യേകം ട്രെയിനിംഗ് നൽകുന്നതായിരിക്കും: അനീഷ് വി.ചെറിയാൻ – 089 260 6282, സിബി സെബാസ്റ്റ്യന്‍ – 089 448 8895, ബിനു ജോസഫ് – 087055 8898.
ഇടവക വികാരി ഫാ.ജോസഫ് മാത്യു ഓലിയക്കാട്ടില്‍ ആണ് മലയാളം മിഷന് പദ്ധതി രക്ഷാധികാരി. https://mami.kerala.gov.in/modules/home/main/home1.php?rd=sT_rG