പെർത്ത് : മലയാളഭാഷാ വിദ്യാലയത്തിന്റെ 2025-26 അധ്യയനവർഷ ക്ലാസുകൾ ഫെബ്രുവരി 8 ശനിയാഴ്ച മുതൽ പ്രവേശനോത്സവത്തോടുകൂടി ആരംഭിക്കുന്ന വിവരം എല്ലാ രക്ഷിതാക്കളെയും അറിയിക്കുന്നു.
ആദ്യ മൂന്ന് അധ്യയന വർഷങ്ങളിൽ സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവച്ചതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിൽ നിന്നും, മൾട്ടി കൾച്ചറൽ ഓർഗനൈസേഷനിൽ നിന്നും നമുക്ക് ലഭിച്ച ഗ്രാന്റിന്റെ പശ്ചാത്തലത്തിൽ ഈ വർഷം കിന്റർഗാർഡൻ, പ്രീ പ്രൈമറി ക്ലാസുകളിലെ പഠനം തികച്ചും സൗജന്യമാക്കിയ വിവരവും ഏറെ അഭിമാനത്തോടെ എല്ലാവരെയും അറിയിക്കുന്നു.
നമ്മുടെ ഈ മലയാള ഭാഷാ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളിൽ നാളിതുവരെ അകമഴിഞ്ഞ് പിന്തുണ നൽകിയ എല്ലാവരെയും ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു. പെർത്തിലെ മലയാള ഭാഷയെ സ്നേഹിക്കുന്ന എല്ലാവരുടെയും സഹായസഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു.
New Admission EOI link.
https://docs.google.com/forms/d/e/1FAIpQLSdb6AuybpHO38iyT9g5sJ_k7ndOEZ7-Gdo1c-q6AnajPaPZqg/viewform