കാൻബറ : മലങ്കര ഓർത്തഡോക്സ് സഭയുടെ പുതിയതായി രൂപീകരിക്കപ്പെട്ട ഏഷ്യ പസഫിക് ഭദ്രാസനത്തിന്റെ പ്രഥമ കൗൺസിൽയോഗം ഭദ്രാസന ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫിലിപ്പ് തോമസ് കോറെപ്പിസ്കോപ്പ ധ്യാനപ്രസംഗം നടത്തി. ഫാ. സന്ദീപ് എസ് മാത്യൂസ് സ്വാഗതവും തോമസ് വർഗീസ് കോറെപ്പിസ്കോപ്പ നന്ദിയും പറഞ്ഞു.
ഭദ്രാസന സെക്രട്ടറിയായി തോമസ് വർഗീസ് കോറെപ്പിസ്കോപ്പയെ തിരഞ്ഞെടുത്തു. കൗൺസിൽ ഭാരവാഹികളായി ഫിലിപ് തോമസ് കോറെപ്പിസ്കോപ്പ, ഫാ. ജാക്സ് ജേക്കബ്, ബിനിൽ ജോയി, മെൽവിൻ ജോൺ, വിനോ കുര്യൻ, ഡാനിയേൽ കാരിക്കോട്ട് ബർസ്ലീബി എന്നിവരേയും ഓഡിറ്റർമാരായി ജോർജി പി ജോർജ്, ജോൺസൺ മാമലശേരി എന്നിവരേയും തിരഞ്ഞെടുത്തു. സമിതിയിലെ സ്ഥിരം ക്ഷണിതാവായി ബിജു സൈമണെ മെത്രാപ്പൊലീത്ത നിയമിച്ചു.