റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ് : മലബാർ അടുക്കള റിയാദ് ചാപ്റ്റർ ഫാമിലി മീറ്റ് 2023 റിയാദിലുള്ള അൽമാസ് ഓഡിറ്റോറിയറ്റിൽ കഴിഞ്ഞ ശനിയാഴ്ച്ച നടന്നു. പരിപാടിയിൽ ഷഫാഹു റമീസ് സ്വഗതം പറഞ്ഞു. റിയാദ് കോർഡിനേറ്റർ സൽമ ഫാസിൽ അദ്ധ്യക്ഷത വഹിക്കുകയും, മലബാർ അടുക്കള ഫൗണ്ടർ മുഹമ്മദ് അലി ചാക്കോത്തിന്റെ നേതൃത്വത്തിൽ അണിയറയിൽ ഒരുങ്ങുന്ന ഭാവി പരിപാടികളെ കുറിച്ചു അംഗങ്ങളുമായി ചർച്ച നടത്തുകയും ചെയ്തു. ശേഷം കുട്ടികളുടെയും മുതിർന്നവരുടെയും വിനോദ പരിപാടികൾ അരങ്ങേറി. മീറ്റിൽ ഹാശിഫ, സുമയ്യ, ഷംന ഷാഹിർ, നസീബ സലാം, ശാദിയ, ഷെരീഫ തുടങ്ങിയവർ സംസാരിക്കുകയും, ലുബ്ന ജൗഹർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു