മെൽബൺ : മലയാളത്തനിമ ചോരാതെ ഗൃഹാതുര സ്മരണകളിലേക്ക് മലയാളമനസുകളെ ആനയിച്ച് കൊണ്ട് വിക്ടോറിയയിലെയും, കേരളത്തിലേയും പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ഒരു ഗംഭീര ഓണാഘോഷത്തിന് മെൽബൺ ഒരുങ്ങുന്നു.
ഓസ്ട്രേലിയയിലെ പ്രമുഖവും, ആദ്യകാല മലയാളീ സംഘടനയുമായ -മൈത്രി സോഷ്യൽ & കൾച്ചറൽ അസോസിയേഷൻ-ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 2 (ശനിയാഴ്ച്ച) രാവിലെ 10 മണി മുതൽ മൈത്രിയുടെ സ്ഥിരം വേദിയായ Clayton Town Hall-ൽ വച്ച് അതി വിപുലവും, വർണ്ണശബളവുമായി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വരുന്നു. Clayton Railway Station ൽ നിന്നും 200 മീറ്റർ ദൂരം നടന്നാൽ ഹാളിൽ എത്തിച്ചേരാനാകും എന്നത് മെൽബൺ നഗരവാസികൾക്ക് ഈ ഓണാഘോഷത്തിൽ പങ്കെടുക്കാൻ ഒട്ടേറെ സഹായകരമാകും.
മെൽബണിൽ പുതുതായി വരുന്ന ഓരോരുത്തരെയും ഈ കൂട്ടായ്മ എപ്പോഴും യാതൊരു നിബന്ധനകളും ഇല്ലാതെ ചേർത്ത് നിർത്തുവാൻ തല്പരരായി നിലകൊള്ളുന്നതിനാൽ, ജാതി മത,രാഷ്ട്രീയ ഭേതമന്യേ ഓരോ മലയാളികൾക്കും അവരുടെ സമാന ഹൃദയ മനസ്കരുമായി പരിചയപ്പെടാനും, മുൻകാലങ്ങളിൽ പരിചയപ്പെട്ടവരുമായി കൂടുതൽ ഇടപഴുകുവാനും സെപ്റ്റംബർ 2 ലെ മൈത്രി ഓണാഘോഷം സൗകര്യമൊരുക്കുന്നു.
കേരളതനിമയാർന്ന ഗൃഹാതുര ഓർമ്മകളെ നെഞ്ചിലിട്ട് ലാളിക്കുന്ന ഏവർക്കും, കേരള മണ്ണിൻ്റെ ദേശീയോത്സവമായ ഓണത്തെ വരവേൽക്കുവാനും, പ്രവാസത്തിൻ്റെ തിരക്കിനിടയിലും നാട്ടുവിശേഷങ്ങൾ പങ്ക് വെച്ച് സൗഹൃദ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുവാനും മൈത്രി ഓസ്ട്രേലിയയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന – ഓണാഘോഷ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി അസ്സോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
ടിക്കറ്റ് ആവശ്യമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
FOR BOOKING YOUR TICKETS, Please click the link below.
https://www.trybooking.com/events/landing/1105647
Clayton Railway Station – ൽ ഇറങ്ങി 2 മിനിറ്റ് നടന്നാൽ Clayton Hall ൽ എത്തിച്ചേരാവുന്നതാണ്. മെൽബൺ സിറ്റിയിലോ , മറ്റ് പ്രാന്തപ്രദേശങ്ങളിലോ താമസിക്കുന്നവർക്ക് സെപ്റ്റംബർ 2 -)൦ തീയതി മൈത്രി ഓണാഘോഷത്തിൽ പങ്കെടുക്കാൻ വരുന്നത് പ്രായോഗികമായി വളരെയേറെ സൗകര്യപ്രദമായിരിക്കും.
മാവേലി മന്നനെ വരവേൽക്കാൻ പാരമ്പര്യ രുചിക്കൂട്ടുകളുടെ അപൂർവ്വ സംഗമമൊരുക്കുന്ന ഓണസദ്യയൊരുക്കിയും, ആസ്വാദനത്തിൻ്റെ അഭൗമ സൗന്ദര്യം പ്രേക്ഷക മസ്തകത്തിലേക്ക് പകർന്നേകുന്ന മെൽബണിലെ അനുഗ്രഹീത കലാകാരന്മാരുടെ കലാപരിപാടികളും മൈത്രി ഓണാഘോഷങ്ങൾക്ക് പകിട്ടേകും.
രാവിലെ 10 മണിമുതൽ എല്ലാവർക്കും പരസ്പരം പരിചയപ്പെടാനും, വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് കൗതുകമാർന്ന മത്സരങ്ങളിൽ-Ice Breaking Games- പങ്കെടുക്കാനും എല്ലാവര്ക്കും അവസരമുണ്ടായിരിക്കുന്നതായിരിക്കും. 12 മണിയോടെ ഓണസദ്യ ആരംഭിക്കും. സദ്യ വിളമ്പാൻ താല്പര്യമുള്ളവർക്ക് പ്രത്യേക പ്രോത്സാഹന സമ്മങ്ങൾ ഉണ്ടെന്ന കാര്യം ഇതിനാൽ അറിയിക്കുകയാണ്. സദ്യാനന്തരം നടക്കുന്ന ഔപചാരിക സാംസ്കാരിക സംഗമത്തിനു ശേഷം, നൃത്തനൃത്യങ്ങളുടെ മായക്കാഴ്ച്ചകൾ, ഇമ്പമാർന്ന ഗാന ശീലുകൾ , ചിരിയുടെ മാലപ്പടക്കങ്ങൾ തീർക്കുന്ന കോമഡി സ്കിറ്റുകൾ എല്ലാം ഓണാഘോഷത്തിന് മാറ്റ് കൂട്ടുവാൻ അണിയറയിൽ ഒരുങ്ങുന്നു.
കേരം തിങ്ങും കേരളനാടിൻ്റെ പെരുമ നിറഞ്ഞ രുചിക്കൂട്ടുകളുമായി, മെൽബണിലെ നളപാചക വിദഗ്ദൻ ലാലു ചേട്ടനാണ്, സദ്യ ഒരുക്കുന്നത്.
ഓണസദ്യയടക്കമുള്ള ആഘോഷത്തിൽ പങ്കാളികൾ ആകനുള്ള ഫീസ് നിരക്ക് $25 (above 15 years), $15 (5-15 years) എന്നീ നിരക്കിലാണ് . 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും.
നിങ്ങളുടെ പങ്കാളിത്തം എത്രയും പെട്ടെന്ന് ഉറപ്പിക്കുവാനായി RSVP >>
https://www.trybooking.com/events/landing/1105647
കൂടുതൽ വിവരങ്ങൾക്ക് :
Please contact – Team MYTHRI on below Numbers
Jinesh (President) : 0470060473
Paul (secretary) : 0469276444
Harish (Vice President) : 0411575159
Book Mythri Australia ONAM 2023 by Online >> https://www.trybooking.com/events/landing/1105647