റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ്: ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന പ്രാദേശിക സംഘടനയായ മൈത്രി കരുനാഗപ്പള്ളി കൂട്ടായമ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ റിയാദിലെ സാമൂഹിക സാംസ്കാരിക, വ്യവസായിക, മാധ്യമ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
പ്രസിഡണ്ട് റഹ്മാൻ മുനമ്പത്തിന്റെ അധ്യക്ഷതയിൽ സുലൈയിൽ അൽജസീറ ആഡിറ്റോറിയത്തിൽ വച്ച് കൂടിയ സാംസ്കാരിക സമ്മേളനം പ്രവാസി ഭാരതിയ പുരസ്ക്കാര ജേതവ് ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ആമുഖപ്രസംഗം ഷംനാദ് കരുനാഗപ്പള്ളി നിർവഹിച്ചു. നസീര്‍ ഖാന് റമദാൻ സന്ദേശം നൽകി .
അതിര്‍വരമ്പുകള്‍ ഭേതിച്ച സൗഹ്യദത്തിന്റെ തോളേറിയ മൈത്രി കുടുംബാംഗം ഷാനവാസിന്റെ മകന് അലിഫ് മുഹമ്മദിനെ ചടങ്ങില്‍ ആദരിച്ചു.
ഇഫ്താർ സംഗമ ത്തിന്റെ കൺവീനർ ബാലു കുട്ടൻ, വൈസ് പ്രസിഡന്റുമാരായ നസീർ ഹനീഫ, നാസർ ലെയ്സ്,സാബു, ഹുസൈൻ, മുനീർ തണ്ടാശ്ശേരി എന്നിവർ സംസാരിച്ചു. മൈത്രി ജനറൽസെക്രട്ടറി നിസാർ പള്ളിക്കശ്ശേരി സ്വാഗതവും, ട്രഷറര്‍ സാദിഖ് കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു. മജീദ് മൈത്രി, ഷാനവാസ് മുനമ്പത്ത്, ഫത്തഹുദ്ദീന്‍, സക്കീർ ഷാലിമാർ, കബീര്‍ പാവുമ്പ, സുജീബ്, ഷാജഹാന്, അനില്‍കുമാര്‍, റോബിന്, മൻസൂർ, ഹാഷിം, സജീര്‍ സമദ്, അന്‍ഷാദ്,അപ്പുക്കുട്ടൻ പതിയിൽ, സത്താർ ഓച്ചിറ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്കി.