സിഡ്നി: പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് സിഡ്നിയിലെത്തി. സിഡ്നി മലയാളി അസോസിയേഷൻ ഒരുക്കുന്ന കാരുണ്യ വിസ്മയം എന്ന പരിപാടിയിൽ പങ്കെടുക്കുവാനാണ് അദ്ദേഹം സിഡ്നിയിലെത്തുന്നത്.
ശനിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ മാരയോംഗിലുള്ള ജോൺ പോൾ രണ്ടാമൻ ഹാളിൽ വച്ച് മോൾഡിംഗ് മെെൻഡ് മാജിക്കലി എന്ന ഇന്ററാക്ടീവ് സെഷനിലൂടെ ജനങ്ങളോട് സംവദിക്കും.
അദ്ദേഹത്തെ നേരിട്ട് കാണുവാനും സംസാരിക്കുവാനുമുള്ള അവസരവുമുണ്ടായിരിക്കും. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായി കാസർഗോഡിൽ ആരംഭിക്കുന്ന ഡിഫ്രൻഡ് ആർട് സെന്ററിന്റെ ധനശേഖരണവുമായി ബന്ധപ്പെട്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.ഇതിൽ കൂടി സമാഹരിക്കുന്ന തുക മുഴുവനായും പ്രസ്തുത സെന്ററിനായി നൽകും. കൂടാതെ നേരിട്ട് സംഭാവനകൾ നൽകുവാനുള്ള ക്രമീകരണവും ഉണ്ട്. ഡിന്നറുൾപ്പെടെയുള്ള ടിക്കറ്റുകൾ ഓൺലൈനിൽ വാങ്ങാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും സ്പോൺസർഷിപ് അന്വേഷണങ്ങൾക്കും: ബീന രവി – 0425 326 519, നിതിൻ സൽഗുണൻ – accounts@sydmal.com.au/+61 406 492 607.