ചെൽസി : മാജിക് ഫ്രെയിംസ് ഓസ്ട്രേലിയയുടെ ചെൽസിയിലെ ഫോട്ടോഗ്രഫി സ്റ്റുഡിയോ പൊതുജനങ്ങൾക്കായി ജൂലൈ 13 ന് ‘318 സ്റ്റേഷൻ സ്ട്രീറ്റിൽ’ ഉള്ള ബിൽഡിംഗിൽ (ചെൽസി ) ഔദ്യോഗികമായി ലോഞ്ച് ചെയ്യുമെന്ന് മാജിക് ഫ്രെയിംസ് ഓസ്ട്രേലിയ വക്താക്കൾ അറിയിച്ചു.ഇൻഫിനിറ്റി സ്ക്രീൻ/സൈക്ലോറമ വാൾസ് ഉൾപ്പെടെ 15 ഫോട്ടോഗ്രാഫി സ്റ്റുഡിയോകൾ, മേക്കപ്പ് റൂം ഉള്ള ഫംഗ്ഷൻ റൂം എന്നിവ ഈ കെട്ടിടത്തിൽ ഉൾപ്പെടുന്നതായും ഭാരവാഹികൾ വ്യക്തമാക്കി.ഉത്ഘാടന ദിവസം ഫോട്ടോ സെഷൻ ബുക്ക് ചെയ്യുന്നവർക്ക് അൻപത് ശതമാനം ഡിസ്കൗണ്ട് ഉണ്ടായിരിക്കുമെന്നും കമ്പനി അറിയിച്ചു .
തങ്ങളുടെ പുതിയ സംരംഭത്തിന് ഏവരുടെയും പിന്തുണയും സഹകരണവും അനുഗ്രഹവും പ്രതീക്ഷിക്കുന്നതായും, ഏറ്റവും നവീനമായ ടെക്നോളജിയിലൂടെ ഫോട്ടോഗ്രഫിയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുമെന്നും മാജിക് ഫ്രെയിംസ് കൂട്ടിച്ചേർത്തു.