ന്യൂയോര്‍ക്ക്: 2023 ജൂണ്‍ 9, 10,11 തിയതികളില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന ലോക കേരള സഭയുടെ (എല്‍ കെ എസ്) മേഖലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.
ഇതിനു മുന്നോടിയായി നാല്പത്തിയഞ്ച് അംഗ സംഘാടക സമിതിയെ തീരുമാനിച്ചു.
നോര്‍ക്ക ഡയറക്ട്രര്‍ ഡോ . എം അനിരുദ്ധന് ചീഫ് കോര്‍ഡിനേറ്ററും കെ ജി മന്മഥന് നായര്‍ പ്രസിഡന്റുമായി ചുമതലയേറ്റ കമ്മിറ്റിയില്‍ ലോക കേരള സഭാംഗം ഷിബു പിള്ള സെക്രട്ടറിയായി പ്രവര്‍ത്തിക്കും. ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ , ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് എന്നിവര്‍ വൈസ് പ്രസിഡന്റുമാരാണ്. പ്രദീപ് ചേന്നാംപള്ളില്‍, സിബി ഗോപാലകൃഷ്ണന് എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാര്‍.
മേഖലാ സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി രൂപം നല്കിയ വിവിധ കമ്മിറ്റികള്‍ ഇവയാണ്.
ഫിനാന്‍സ്
ചെയര്‍ പെഴ്സന്‍-. കെ ജി മന്മദന് നായര്‍.
പൊതു സമ്മേളനം
ചെയര്‍-ഡോ. എം അനിരുദ്ധന്, കോ. ചെയര്‍ ഡോ. ബാബു സ്റ്റീഫന്‍, ഡോ. ജേക്കബ് തോമസ്.
ഫുഡ് & ബീവറേജ്
ചെയര്‍- പീലിപ്പോസ് പിലിപ്പ്.
രജിസ്ടേഷന് & റിസപ്ഷന്
ചെയര്പെഴ്സന്- എ പി ഹരിദാസ്, കോ ചെയര്‍ സുബിന് കുമാരന്.
കള്‍ചറല്‍ കമ്മിറ്റി
ചെയര്‍ പെഴ്സന്‍ – ഷിജി അലക്സ്, കോ ചെയര്‍ റീനാ ബാബു.
റവന്യു കമ്മിറ്റി
ചെയര്‍-സജിമോന്‍ ആന്റണി, കോ ചെയര്‍- ടി. ഉണ്ണികൃഷ്ണന്.
മീഡിയാ & പബ്ളിസിറ്റി
ചെയര്‍- അനുപമാ വെങ്കിടേശ്വരന്, കോ ചെയര്‍- റോയി മുളകുന്നം.
സുവനീര്‍ കമ്മിറ്റി
ചെയര്‍- ടി പി ലിഷാര്‍
ബിസിനസ് മീറ്റ് മാനേജ്മെന്റ് കമ്മറ്റി
ചെയര്മാന്- ഡോ. എം അനിരുദ്ധന്.
ബിസ്നസ് ടു ബിസ്നസ്കമ്മറ്റി
ചെയര്‍- ജോണ്‍ ഐസക്ക്, കോ ചെയര്‍- ഷിബു പിള്ള.
ടെക്നിക്കല്‍ (ഐ റ്റി) കമ്മറ്റി
കിരണ്‍ ചന്ദ്രന്
അനുപമ വെങ്കിടേശ്വരന്
റോയി മുളകുന്നം