പാരിസ്: സൂപ്പര്‍താരം ലയണല്‍ മെസിക്ക് പിഎസ്ജി താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍.
മെസിക്ക് ലീഗ് വണ്ണിലെ അടുത്ത രണ്ട് മത്സരങ്ങള്‍ നഷ്ടമാകുമെന്ന് വിവിധ ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്ലബിന്റെ അനുമതി കൂടാതെ സൗദി അറേബ്യയിലേക്ക് നടത്തിയ ദ്വിദിന സന്ദര്‍ശനത്തിന്റെ പേരിലാണ് നടപടി സ്വീകരിച്ചത്.ട്രോയെ, അയാക്കിയോ ക്ലബുകള്‍ക്കെതിരായ ലീഗ് മത്സരങ്ങളില്‍ നിന്ന് മെസിയെ പിഎസ്ജി വിലക്കുമെന്നും മേയ് 21-ന് ഓക്സറെനെതിരെ നടക്കുന്ന പോരാട്ടത്തില്‍ മാത്രമാകും താരം തിരിച്ചെത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.33 മത്സരങ്ങളില്‍ നിന്ന് 75 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ് പിഎസ്ജി. 15 ഗോളുകളും 14 അസിസ്റ്റുകളുമാണ് മെസി ഈ സീസണില്‍ ക്ലബിനായി നേടിയത്.