“വാര്‍ദ്ധക്യകാലം സന്തോഷകാലം! ഓസ്ട്രേലിയന്‍ നിലവാരത്തിലുള്ള ഏജ്ഡ് കെയര്‍ ഒരുക്കി ജോളീസ് ലില്ലി ഗാര്ഡന്; പ്രായമായ മാതാപിതാക്കളുടെ പരിചരണം ഇനി ഈ സുരക്ഷിത കരങ്ങളില്‍ വിശ്വസിച്ച് ഏല്‍പ്പിക്കാം.ഡോക്ടര്‍ക്ക് പുറമെ നഴ്സിംഗ് സേവനങ്ങളും, മറ്റ് അസിസ്റ്റന്‍സും ലില്ലി ഗാര്‍ഡനില്‍ ലഭ്യമാണ്.
കേരളത്തില്‍ നിന്നും വിദേശത്തേക്ക് ജീവിതം കെട്ടിപ്പടുക്കാനായി പുറപ്പെട്ട് പോകുമ്പോള്‍ നാട്ടിലുള്ള പ്രായമായ മാതാപിതാക്കളുടെ പരിചരണം മക്കളെ സംബന്ധിച്ച് അല്‍പ്പം മാനസിക പ്രയാസമുണ്ടാക്കുന്ന വിഷയം തന്നെയാണ്. പണത്തിന് പിന്നാലെ പായുന്ന മക്കള്‍ക്ക് ജനിപ്പിച്ച മാതാപിതാക്കളെ നോക്കാന്‍ സമയമില്ലെന്ന് നാട്ടുകാരും കുറ്റം പറയും. ഇനി അത്തരം അഭിപ്രായങ്ങള്‍ പറയുന്നവരോട് നമുക്ക് അഭിമാനത്തോടെ പറയാം, മാതാപിതാക്കളെ പ്രായമായപ്പോള്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ വിടുകയല്ല, പകരം ലോകോത്തരമായ ഏജ്ഡ് കെയര്‍ ഒരുക്കുന്ന സ്വസ്ഥതയും, സന്തോഷവുമുള്ള ഒരിടത്ത്, സമാധാനപൂര്‍വ്വം കഴിയാന്‍ അവസരം നല്‍കുകയാണ് ചെയ്തതെന്ന്!
ജോളീസ് ലില്ലി ഗാര്ഡന്, ഉറപ്പ് നല്‍കുന്നതും ഇത്തരമൊരു മനഃസമാധാനമാണ്. പ്രായമായ മാതാപിതാക്കളെ സുരക്ഷിതമായി പരിപാലിച്ച്, അവരുടെ ശാരീരികവും, മാനസികവുമായ ആരോഗ്യത്തിന് പ്രാധാന്യം നല്കി, വിദഗ്ധരായ പ്രൊഫഷണലുകളുടെ സഹായത്തോടെ സന്തോഷപൂര്‍വ്വമായ ഒരു വാര്‍ദ്ധക്യം ആഘോഷിക്കാനുള്ള അവസരമാണ് ജോളീസ് ലില്ലി ഗാര്ഡന് പ്രദാനം ചെയ്യുന്നത്.
ഓസ്ട്രേലിയയില്‍ 15 വര്‍ഷത്തിലേറെയായി ഓള്‍ഡ് ഏജ് ഹോമുകളില്‍ നഴ്സിംഗ് കെയര്‍ അസിസ്റ്റന്റായി സേവനം നല്‍കിയിട്ടുള്ള ശ്രീ. ജോളി പൗലോസാണ് ഈ വ്യത്യസ്തമായ, ലോകോത്തര സേവനത്തിന് ചുക്കാന്‍ പിടിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട നഴ്സിംഗ് കെയര്‍ സേവനത്തിനിടെ ഡിമെന്‍ഷ്യ ബാധിതര്‍ക്കൊപ്പമാണ് അധിക കാലവും ഇദ്ദേഹം ജോലി ചെയ്തിരുന്നത്. എയര്‍ ഡിഎസ്എയുടെ നേതൃത്വത്തില്‍ ആര്‍സിഎ നടത്തുന്ന ജീറിയാട്രിക് കോഴ്സ് പാസായ ശേഷം, കേരളത്തിലെ വിവിധ ഓള്‍ഡ് ഏജ് ഹോമുകളില്‍ ട്രെയിനിംഗും നേടിയിട്ടുണ്ട്. ഇതിന് ശേഷമാണ് ഓസ്ട്രേലിയയില്‍ ജോലി ചെയ്തത്.ഓസ്ട്രേലിയയിലെ വിവിധങ്ങളായ ഓള്‍ഡ് ഏജ് ഹോമുകളില്‍ നല്കുന്ന ഏജ്ഡ് കെയര്‍ സേവനങ്ങളില്‍ നിന്നുമുള്ള അനുഭവങ്ങള്‍ ഉള്‍ക്കൊണ്ടാണ് കേരളത്തില്‍ ലോകോത്തര നിലവാരത്തിലുള്ള, ഓസ്ട്രേലിയന്‍ സ്റ്റൈലിലുള്ള ഏജ്ഡ് കെയര്‍ സൗകര്യം ലഭ്യമാക്കാന്‍ ജോളി പൗലോസ് തീരുമാനം കൈക്കൊള്ളുന്നത്. ലില്ലി ഗാര്ഡന് ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ഡിസൈന്‍ ചെയ്ത് പണിപൂര്ത്തിയാക്കിയിട്ടുള്ളതാണ്. പൂര്‍ണ്ണമായും വെസ്റ്റേണ്‍ സ്റ്റൈല്‍ കെയറിംഗ് പ്രാക്ടീസ് പിന്തുടരുന്ന സ്ഥാപനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ഡോക്ടര്‍ക്ക് പുറമെ നഴ്സിംഗ് സേവനങ്ങളും, മറ്റ് അസിസ്റ്റന്‍സും ലില്ലി ഗാര്‍ഡനില്‍ ലഭ്യമാണ്. ‘ആരോഗ്യകാര്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമുള്ളവരാണ് സീനിയര്‍ സിറ്റിസണ്‍സ്. അതിന് വേണ്ട എല്ലാ കെയറും ഇവിടെ നല്കുന്നു. ദിവസേന വൈറ്റല്‍സ് ചെക്ക് ചെയ്യുക, മരുന്നുകള്‍ കൃത്യസമയത്ത് കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. എഴുന്നേല്‍ക്കുന്നത് മുതല്‍ അവരുടെ കാര്യങ്ങള്‍ കൃത്യമായി കൊണ്ട് പോകാനുള്ള അസിസ്റ്റന്‍സ് നല്‍കുക. ചെക്ക് അപ്പ് മുതല്‍ മറ്റ് ആരോഗ്യ കാര്യങ്ങള്‍ മോണിറ്റര്‍ ചെയ്യുക. കൂടുതല്‍ ആവശ്യങ്ങള്‍ ഉണ്ടെങ്കില്‍ സ്പെഷ്യാലിറ്റി ഡോക്ടറെ കാണിക്കുക. അതില്‍ കൂടുതല്‍ ചികിത്സകള്‍ വേണമെങ്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, ലില്ലി ഗാര്‍ഡനിലെ ബൈസ്റ്റാന്‍ഡറായി കൂടെ ഉണ്ടാവുകയും ചെയ്യും’, ലില്ലി ഗാര്‍ഡനിലെ ഡോക്ടര്‍ അഫ്നി വിശദമാക്കുന്നു.
മുറികളില്‍, നാല് ചുവരുകളുടെ ഉള്ളില്‍ ഒറ്റപ്പെട്ട ഇടങ്ങളായി ഓള്‍ഡ് ഏജ് ഹോമുകള്‍ മാറുന്ന ഇക്കാലത്ത് പ്രായമായവരുടെ മാനസിക ആരോഗ്യത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള വ്യായാമങ്ങളും, വിനോദങ്ങളും ഉറപ്പാക്കാന്‍ ലില്ലി ഗാര്‍ഡനില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെറിയ വ്യായാമങ്ങളും, നടത്തവും ഉറപ്പാക്കുന്നതിന് പുറമെ മാനസിക ഉല്ലാസമേകാന് മറ്റ് വിനോദങ്ങളും ഇവിടെ ഒരുക്കുന്നു. ജീവിതത്തില്‍ ഒറ്റപ്പെട്ട് ജീവിക്കേണ്ടി വരുന്ന മാതാപിതാക്കള്‍, ശാരീരിക പ്രശ്നങ്ങള്‍ നേരിടുന്നവര്‍, പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ എന്നിവര്‍ക്കെല്ലാമുള്ള സ്നേഹവും പരിചരണവുമാണ് ലില്ലി ഗാര്ഡന് ഉറപ്പ് നല്‍കുന്നതെന്ന് ഡോ. അഫ്നി കൂട്ടിച്ചേര്‍ക്കുന്നു.
ലില്ലി ഗാര്‍ഡന്റെ ഡിസൈന്‍ പൂര്‍ണ്ണമായും ജീറിയാട്രിക് ഫ്രണ്ട്ലിയാക്കിയാണ് തയ്യാറാക്കിയിട്ടുള്ളത്. മുറികള്‍, ഗാര്ഡന്, ഭക്ഷണം എന്നിവയെല്ലാം ഈ രീതിയിലാണ്. പ്രായമായ മാതാപിതാക്കളെ വാര്‍ദ്ധക്യത്തില്‍ ബുദ്ധിമുട്ടിക്കാതെ കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയില്‍, കൂടുതല്‍ സന്തോഷത്തോടെ ജീവിക്കാനും, അവരുടെ സമപ്രായക്കാര്‍ക്കൊപ്പം കഴിയാനും, കൂടുതല്‍ സന്തോഷം നല്കുന്ന ഇടവുമാക്കി ലിലി ഗാന്ഡനെ മാറ്റുകയാണ് ലക്ഷ്യമെന്ന് സ്ഥാപകന്‍ ശ്രീ. ജോളി പൗലോസ് വ്യക്തമാക്കുന്നു. മക്കള്‍ക്ക് തങ്ങളുടെ മാതാപിതാക്കളെ സന്ദര്‍ശിക്കാനും, അവര്‍ സന്തോഷത്തോടെ താമസിക്കുന്നത് കാണാനും സാധിക്കും.
ഒറ്റപ്പെടുന്നുവെന്ന് തോന്നുകയോ, ജീവിതത്തില്‍ ഒരു സഹായം വേണമെന്ന് തോന്നുകയോ, ശാരീരിക അസ്വസ്ഥതയും, മാനസിക വെല്ലുവിളി പോലുള്ള പ്രശ്നങ്ങള്‍ നേരിടുകയും ചെയ്യുമ്പോള്‍ സന്തോഷപൂര്‍വ്വം ജീവിക്കാനുള്ള ‘കെയറാണ്’ ലില്ലി ഗാര്ഡന് ഉറപ്പുനല്‍കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോളീസ് ലില്ലി ഗാര്ഡന്
വേമ്പനാട് റോഡ്, കാഞ്ഞിരക്കാട്, പെരുമ്പാവൂര്‍, എറണാകുളം
കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 9074 648 672.
വെബ്സൈറ്റ് വിലാസം: www.jollycare.in