സിഡ്നി മലയാളി ലിബിൻ ടോമിന്റെ സിനിമാ സ്വപ്നം പൂവണിയുന്ന കാഴ്ച ഇപ്പോൾ ഓസ്ട്രേലിയയിലെ പ്രേക്ഷകർക്കും കാണാനാകും. സുഹൃത്ത് കവിപ്രസാദിന്റെ തിരക്കഥയിൽ തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത “അം അഃ” എന്ന സിനിമ ഓസ്ട്രേലിയയിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്.
ഒരു സാധാരണ കുടുംബ ചിത്രമായ “അം അഃ” ത്രില്ലർ സ്വഭാവമുള്ള ഒരു കഥയാണ് പറയുന്നത്. ഫെബ്രുവരി 7 മുതൽ വിവിധ സിനിമാശാലകളിൽ ചിത്രം ലഭ്യമാകും.
ലിബിൻ ടോമിന്റെ സുഹൃത്തും നാട്ടുകാരനുമായ കവിപ്രസാദാണ് ഈ സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. സിനിമ എന്താണെന്ന് പഠിപ്പിച്ചു തന്ന കവിപ്രസാദിന് ലിബിൻ തന്റെ നന്ദി അറിയിച്ചു. അതുപോലെ, താടി കളയേണ്ടെന്ന് പറഞ്ഞ് അഭിനയിക്കാൻ അവസരം നൽകിയ സംവിധായകൻ തോമസ് സെബാസ്റ്റ്യനും ലിബിൻ നന്ദി അറിയിച്ചു.
“അം അഃ” സിനിമയിൽ ലിബിൻ ടോമിന്റെ പ്രകടനം കാണാൻ സിഡ്നിയിലെ മലയാളി പ്രേക്ഷകരും കാത്തിരിക്കുകയാണ്