മെൽബൺ: കേരള ഹിന്ദു സൊസൈറ്റി മുൻ എക്സിക്യൂട്ടീവ് അംഗം വിനീത് ശിവരാമന്റെ ഭാര്യ ശ്യാമയുടെ മുത്തശ്ശി കണ്ണൂർ പയ്യന്നൂർ അടുക്കാടൻ താഴെ വീട്ടിൽ കുഞ്ഞിചിരി എ.ടി.വി (91) നിര്യാതയായി. പയ്യന്നൂർ മാത്തിൽ കുന്നുമ്മൽ വീട്ടിൽ പരേതനായ കണ്ണന്റെ ഭാര്യയാണ്. മക്കളെയും കൊച്ചുമക്കളെയും സന്ദർശിക്കാനായി മൂന്ന് വർഷം മുമ്പായിരുന്നു മെൽബണില്‍ എത്തിയത്. മക്കൾ – യശോദ എ.ടി.വി, പത്മാക്ഷി എ.ടി.വി, ദാമോദരൻ എ.ടി.വി. സഹോദരങ്ങൾ – പരേതരായ കുഞ്ഞിരാമൻ എ.ടി.വി , കുഞ്ഞികൃഷ്ണൻ എ.ടി.വി , ലക്ഷ്മി എ.ടി.വി , പാർവ്വതി എ.ടി.വി. ഫെബ്രുവരി ആറാം തീയതി 12.00 മുതല്‍ 1 മണി വരെ പൊതുദർശനവും പിന്നീട് സംസ്കാര ചടങ്ങുകളും നടക്കും. സ്ഥലം – 790, Dandenong, Frankston Road, Bunurong Memorial Park, Melbourne.