ഹായിൽ :- സൗദി അറേബ്യയുടെ സ്ഥാപക ദിനാഘോഷത്തിൻ്റെ ഭാഗമായി ഭ ഹായിൽ നവോദയ കലാസാംസ്ക്കാരീക വേദിയുടെ നേതൃത്വത്തിൽ ഹബീബ് ക്ലീനിക്ക് മെഡിക്കൽ സെൻ്ററുമായി ചേർന്ന് മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസും നടത്തി. അൽ ഹബീബ് ആഡിറ്റോറിയത്തിൽ നടന്ന ആരോഗ്യ ബോധവൽക്കരണ ക്ലാസിന് ഡോ: അരവിന്ദ് , ഡോ:ഷൈനിൻ തുടങ്ങിയവർ നേതൃത്വം നൽകി. മനോജ് ചാവശ്ശേരിയുടെ അദ്ധ്യക്ഷതയിൽ ആരോഗ്യ നവോദയ കേന്ദ്ര കമ്മറ്റി അംഗം മുസ്തഫ മുക്കം സ്വാഗത പ്രഭാഷണം നടത്തി.
നവോദയ മുഖ്യ രക്ഷാധികാരി സുനിൽ മാട്ടൂൽ, ജനറൽസെക്രട്ടറി ഹർഷാദ് കോഴിക്കോട്, ഹബീബ് മെഡിക്കൽ സെൻ്റർ മാനേജിങ്ങ് ഡയറക്ടർ നിസാമുദ്ധീൻ പാറക്കാട്ട്, മാനേജിങ്ങ് പാർട്ടണർ മാള ബഷീർ, ഓപ്പറേഷൻ മാനേജർ കൃഷ്ണകുമാർ എന്നിവർ ആശംസകൾ അറിയിച്ചു. കേന്ദ്ര കമ്മറ്റി അംഗം പ്രശാന്ത് കൂത്തുപറമ്പ് നന്ദി പറഞ്ഞു. തുടർന്ന് വെള്ളിയാഴ്ച രാത്രി 10 മണിവരെ മലയാളികളായ ഡോക്ടർമാരുടെ സേവനം ഉൽപ്പടുത്തി വിപുലമായ മെഡിക്കൽ ക്യാമ്പും നടന്നു. വളരെ പ്രധാനപ്പെട്ട മെഡിക്കൽ ചെക്കപ്പുകളും വിവിധ വിഭാഗങ്ങളിലുള്ള ഡോക്ടർമാരുടെ പരിശോധനകളും സൗജന്യമായി ഒരിക്കിയിരുന്നു. നുറ് കണക്കിന് സാധാരക്കായ പ്രവാസികൽക്ക് വളരെ ഉപകാരപ്രദവും, ആശ്വാസവും അകുന്ന രിതിയിലാണ് ക്യാമ്പ് സംവിധാനിച്ചത്.
റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്