ഹൂസ്റ്റണ്‍: യു.എസില്‍ കൊവിഡ് സാമ്ബത്തിക സഹായ പദ്ധതി പ്രകാരം വായ്പയെടുത്ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഇന്ത്യൻ വംശജരായ രണ്ട് പേര് കുറ്റം സമ്മതിച്ചതായി നീതിന്യായ വകുപ്പ് അറിയിച്ചു.
ഹൂസ്റ്റണില്‍ നിന്നുള്ള നിഷാന്ത് പട്ടേല്‍ (41), ഹര്‍ജീത് സിംഗ് (49) എന്നിവരും മറ്റ് മൂന്ന് പേരുമാണ് കേസില്‍ അറസ്റ്റിലായിരുന്നത്. ചെറുകിട ബിസിനസ് അഡ്മിനിസ്ട്രേഷന്റെ പേ ചെക്ക് പ്രൊട്ടക്ഷൻ പ്രോഗ്രാമില്‍ പങ്കാളികളായി ദശലക്ഷക്കണക്കിന് ഡോളര്‍ ഇവര്‍ തട്ടിയെടുത്തതായാണ് കേസ്.
വ്യാജ ലോണ്‍ അപേക്ഷകള്‍ സമര്‍പ്പിച്ചതായി പ്രതികള്‍ സമ്മതിച്ചു. ലോണ്‍ ലഭിച്ച കമ്ബനികളിലെ ജീവനക്കാരെന്ന വ്യാജേന ബ്ലാങ്ക്, അംഗീകൃത ചെക്കുകള്‍ ഗൂഢാലോചനക്കാര്‍ക്ക് നല്കി വ്യാജമായി നേടിയ ലോണ്‍ ഫണ്ട് വെളുപ്പിക്കാൻ അഞ്ച് പ്രതികളും സഹായിക്കുകയായിരുന്നു. മറ്റ് അംഗങ്ങളുമായി ചേര്‍ന്ന് ഈ ചെക്കുകള്‍ പണമാക്കി മാറ്റി.
പദ്ധതിയുടെ ഭാഗമായി നിഷാന്ത് പട്ടേല്‍ ഏകദേശം 474,993 ഡോളറും ഹര്‍ജീത് സിംഗ് 937,379 ഡോളറിന്റെ രണ്ട് വായ്പകള്‍ കരസ്ഥമാക്കിയതായും നീതിന്യായ വകുപ്പിന്റെ പ്രസ്താവനയില്‍ പറയുന്നു. അടുത്ത വര്‍ഷം ജനുവരി നാലിന് ഇവരുടെ ശിക്ഷ വിധിക്കും. ഓരോരുത്തര്‍ക്കും പരമാവധി അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാനിടയുണ്ടെന്ന് നിയമവൃതതങ്ങള് പറയുന്നു.